പ്രധാനമന്ത്രി ആയുഷ്മാൻ യോജന പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവെക്കണം; രാജീവ് ചന്ദ്രശേഖര്‍
Thiruvananthapuram, 31 ഒക്റ്റോബര്‍ (H.S.) പാവങ്ങളെ സഹായിക്കണമെങ്കില്‍ പ്രധാനമന്ത്രി ആയുഷ്മാൻ യോജന പദ്ധതിയില്‍ കേരളം ഒപ്പുവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാവപ്പെട്ടവരെ സഹായിക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹം മുഖ്യമന്ത്രി പിണറായി
Rajeev chandrasekhar


Thiruvananthapuram, 31 ഒക്റ്റോബര്‍ (H.S.)

പാവങ്ങളെ സഹായിക്കണമെങ്കില്‍ പ്രധാനമന്ത്രി ആയുഷ്മാൻ യോജന പദ്ധതിയില്‍ കേരളം ഒപ്പുവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

പാവപ്പെട്ടവരെ സഹായിക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹം മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെങ്കില്‍ എഴുപത് വയസിലധികം പ്രായമുള്ളവർക്ക് സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ യോജന പദ്ധതിയില്‍ പങ്കുചേരണമെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. നാലര വർഷം ഭരിച്ചിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴാണോ ആശമാർക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാൻ സർക്കാരിന് തോന്നിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. പാവപ്പെട്ട വിദ്യാർഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ പിഎം ശ്രീ പദ്ധതി ആവശ്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിവുള്ളതാണെന്നും. വോയിസ്‌ഹായത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം, അതേസമയം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ കത്ത് തയ്യാറായി. സംസ്ഥാന മന്ത്രിമാരാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് തയ്യാറാക്കിയത്. മന്ത്രിസഭയുടെ തീരുമാനം ചീഫ് സെക്രട്ടറി ആണ് കത്തിലൂടെ കേന്ദ്രത്തെ അറിയിക്കുക. മന്ത്രി സഭയുടെ കൂട്ടായ തീരുമാനമെന്ന് നിലയിലാവും ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് നല്‍കുക.

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനായി ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നുള്ള സൂചനയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. കേരളത്തിൻ്റെ കത്ത് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കും. ധനസഹായം നല്‍കേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. പദ്ധതിക്ക് കീഴിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ടുപോകാനാകില്ല. സർവ്വ ശിക്ഷാ അഭിയാനടക്കമുള്ള ഫണ്ട് നല്‍കാനാകുമോ എന്നതും കത്ത് പരിശോധിച്ച്‌ ശേഷം തീരുമാനിക്കും. പിഎം ശ്രീയില്‍ നിന്ന് പഞ്ചാബ് ധാരണപത്രം ഒപ്പിട്ട ശേഷം പിന്മാറിയപ്പോള്‍ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചതോടെ പഞ്ചാബ് നിലപാട് മാറ്റുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News