റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി അധ്യക്ഷൻ; കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ
Thiruvananthapuram, 31 ഒക്റ്റോബര്‍ (H.S.) സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ അധ്യക്ഷനായി റസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. നടി കുക്കു പരമേശ്വരനെ വൈസ് ചെയർപേഴ്സണായും നിയമിച്ചു. സി. അജോയ് ആണ് സെക്രട്ടറി. 26 അംഗങ്ങളാണ് ബോർഡിൽ പുതുതായി തെരഞ്ഞെടുക്കപ്
chairman of Kerala State Chalachitra Academy


Thiruvananthapuram, 31 ഒക്റ്റോബര്‍ (H.S.)

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ അധ്യക്ഷനായി റസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. നടി കുക്കു പരമേശ്വരനെ വൈസ് ചെയർപേഴ്സണായും നിയമിച്ചു. സി. അജോയ് ആണ് സെക്രട്ടറി. 26 അംഗങ്ങളാണ് ബോർഡിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്.

ജനറൽ കൗൺസിൽ അംഗങ്ങളായി സന്തോഷ് കീഴാറ്റൂർ, നിഖിലാ വിമൽ, സുധീർ കരമന, സിത്താര കൃഷ്ണകുമാർ, സോഹൻ സിനു ലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്കരൻ, അമൽ നീരദ്, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരെയും നിയമിച്ചു.

വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാനായിരുന്നു ചുമതല. എന്നാൽ അക്കാദമിക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ നിയമനം.

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിലാണ് രഞ്ജിത്ത് രാജിവച്ചത്. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News