Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ഒക്റ്റോബര്‍ (H.S.)
2025ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്് പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എം. ആര്‍. രാഘവവാര്യര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി. ബി. അനീഷിനും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്‌കാരം നല്‍കും. മാധ്യമ പ്രവര്‍ത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടി കെ എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാര്‍ക്കും സ്റ്റാര്‍ട്ടപ്പ് രംഗത്തെ സംഭാവനകള്‍ക്ക് എം. കെ. വിമല്‍ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജിലുമോള്‍ മാരിയറ്റ് തോമസിനും കായിക രംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്‌കാരം നല്‍കും.
കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കും കേരള പ്രഭ രണ്ടു പേര്‍ക്കും കേരള ശ്രീ അഞ്ചു പേര്‍ക്കും എന്ന ക്രമത്തിലാണ് ഓരോ വര്‍ഷവും നല്‍കുന്നത്. 2025ലെ കേരള പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശം ക്ഷണിച്ചു കൊണ്ട് ഏപ്രില്‍ എട്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S