Enter your Email Address to subscribe to our newsletters

Telengana, 31 ഒക്റ്റോബര്‍ (H.S.)
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാനയില്‍ രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ ഭാഗമായാണ് അസ്ഹര്‍ മന്ത്രിസഭയിലേക്കെത്തിയത്. രാജ്ഭവനില്‍ ഗവര്‍ണര്‍ ജിഷ്ണു ദേവ് ശര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീന്‍.
ജൂബിലിഹില്‍സ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. അതേസമയം സര്‍ക്കാരിന്റെത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും ബിജെപി അറിയിച്ചു. ബിആര്‍എസ് എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജൂബിലി ഹില്‍സ് മുപ്പത് ശതമാനത്തോളം മുസ്ലിം പ്രാതിനിധ്യം ഉള്ള മണ്ഡലമാണ്.
---------------
Hindusthan Samachar / Sreejith S