Enter your Email Address to subscribe to our newsletters

Kannur, 31 ഒക്റ്റോബര്‍ (H.S.)
കണ്ണൂർ∙ കണ്ണൂർ കോർപറേഷനു പുതിയൊരു പൊൻതൂവൽ. കണ്ണൂരുകാർക്ക് കേരളപ്പിറവി സമ്മാനമായി നവംബർ ഒന്നിന് കണ്ണൂർ കോർപറേഷന്റെ മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം തുറന്ന് നൽകും. കുരുക്കുകളും സാങ്കേതിക തടസ്സങ്ങളും നീങ്ങി 5 വർഷം വേണ്ടി വന്നു മൾട്ടി ലവൽ കാർ പാർക്കിങ് യാഥാർഥ്യമാകാൻ. 2020 ഒക്ടോബർ 11നാണ് കാർ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചത്.
നഗരത്തിലെ ഗതാഗത തിരക്കിനും കുരുക്കിനും പരിഹാരമാകും വിധത്തിലാണ് മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം ഒരുക്കിയത്. ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാർക്ക് എന്നിവിടങ്ങളിലാണ് മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം ഒരുക്കിയത്. പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ്.
ജവാഹർ സ്റ്റേഡിയത്തിനു സമീപം 6 നിലകളിലായി 4 യൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ യൂണിറ്റിലും 31വീതം കാറുകൾ പാർക്ക് ചെയ്യാം. കേന്ദ്രത്തിൽ ഒരേസമയം 124 കാറുകൾക്കും പാർക്ക് ചെയ്യാം.
പീതാംബര പാർക്കിൽ 6 നിലകളിലായി ഒരു യൂണിറ്റ് പ്രവർത്തിക്കും. ഇവിടെ 31 കാറുകൾക്ക് പാർക്ക് ചെയ്യാനാകും.
അനുമതി നൽകാൻ സർക്കാരിന് 8 മാസം!!
നേരത്തെ കോൺട്രാക്ടറും ഉപ കരാറുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് പാർക്കിങ് കേന്ദ്രത്തിന്റെ പണി മുടങ്ങിയിരുന്നു. ഇക്കാര്യം പരിഹരിച്ച് മുന്നോട്ട് പോയി സിവിൽ– മെക്കാനിക്കൽ പണി പൂർത്തിയാക്കുകയും ട്രയൽ റൺ നടത്തുകയും ചെയ്തു പണി ആരംഭിച്ചപ്പോഴാണ് സാങ്കേതിക തടസ്സം കുരുക്കായത്.2018ൽ സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് പാർക്കിങ് കേന്ദ്രത്തിനുള്ള ഡിപിആർ തയാറാക്കിയത്. ചെറിയ തോതിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് 2020ൽ നിർമാണം ആരംഭിച്ചു. സിവിൽ– മെക്കാനിക്കൽ ജോലികളും നടത്തി വന്നു. എന്നാൽ ഇലക്ട്രിക്കൽ ജോലി ചെയ്യുന്നതിൽ സാങ്കേതിക തടസ്സം
---------------
Hindusthan Samachar / Roshith K