Enter your Email Address to subscribe to our newsletters

Chhattisgarh, 31 ഒക്റ്റോബര്‍ (H.S.)
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഛത്തിസ്ഗഢില്‍ എത്തും. വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. 14260 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഛത്തീസ്ഗഢില്‍ നടക്കുന്ന സംസ്ഥാന സ്ഥാപക ദിനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.
റോഡ്, വ്യവസായം, ആരോഗ്യസംരക്ഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. 14,260 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
'ദില്‍ കി ബാത്ത്' പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിക്ക് നവ റായ്പൂര്‍ അടല്‍ നഗറിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയില്‍ നടക്കുന്ന 'ഗിഫ്റ്റ് ഓഫ് ലൈഫ്' ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ജന്മനാ ഹൃദ്രോഗങ്ങള്‍ക്ക് വിജയകരമായി ചികിത്സ നല്‍കിയ 2,500 കുട്ടികളുമായി അദ്ദേഹം സംവദിക്കും.
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് വേട്ട തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അടുത്തിടെ ആയിരത്തോളം മാവോയിസ്റ്റുകളാണ് ആയുധംവച്ച് കീഴടങ്ങിയത്. 2026 ഓടെ മാവോയിസ്റ്റുകളെ രാജ്യത്ത് നിന്ന് പൂര്‍ണമായും തുടച്ചുനീക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം കൈവരിക്കാനുള്ള നീക്കത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
---------------
Hindusthan Samachar / Sreejith S