Enter your Email Address to subscribe to our newsletters

Kozhikode, 31 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട് ∙ രാഷ്ട്രീയ ഏകതാ ദിവസ് ദിനാചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ റൺ ഫോർ യൂണിറ്റി 2025 മാരത്തൺ സംഘടിപ്പിച്ചു. മാരത്തൺ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ കോഴിക്കോട് ബീച്ചിൽ ഫ്ലാഗ് ഓഫ് ചെയ്തു. കോർപറേഷൻ ഓഫിസിന് മുൻവശത്തു നിന്നു തുടങ്ങിയ മാരത്തൺ ഗാന്ധി റോഡ് വഴി തിരിച്ച് ബീച്ചിലെത്തിയാണ് അവസാനിച്ചത്.
കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രൻ, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ വിനോദൻ, ടൗൺ സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മിഷണർ അഷ്റഫ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, സെന്റ് ജോസഫ്, പ്രോവിഡൻസ്, ആംഗ്ലോ ഇന്ത്യൻസ് എസ്പിസി സ്റ്റുഡൻസ് ഉൾപ്പെടെ 250 ൽ ഏറെ പേർ മാരത്തണിൽ പങ്കെടുത്തു.
മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ്, കുന്ദമംഗലം എന്നിടങ്ങളിലും ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ സിദ്ദിക്കിന്റെ നേതൃത്വത്തിൽ ബേപ്പൂർ, ചാലിയം എന്നിവിടങ്ങളിലും രാഷ്ട്രീയ ഏകതാ ദിവസത്തിന്റെ ഭാഗമായി മാരത്തൺ സംഘടിപ്പിച്ചു.
ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഒക്ടോബർ 31 നാണ് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷിക്കുന്നത്.
പ്രധാന വസ്തുതകളും പ്രാധാന്യവും:
സർദാർ പട്ടേലിനെ ആദരിക്കൽ: ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നു സർദാർ പട്ടേൽ. സ്വാതന്ത്ര്യാനന്തരം 560-ലധികം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു, അത് ആധുനിക ഇന്ത്യയുടെ രൂപീകരണത്തിന് നിർണായകമായിരുന്നു.
ഉദ്ദേശ്യം: രാജ്യത്തിന്റെ ഐക്യത്തിനും, സമഗ്രതയ്ക്കും, സുരക്ഷയ്ക്കും നേരെയുള്ള യഥാർത്ഥവും സാധ്യതയുള്ളതുമായ ഭീഷണികളെ നേരിടാൻ അതിന്റെ അന്തർലീനമായ ശക്തിയും പ്രതിരോധശേഷിയും വീണ്ടും ഉറപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ആരംഭം: ഏകീകൃത ഇന്ത്യയെക്കുറിച്ചുള്ള സർദാർ പട്ടേലിന്റെ സംഭാവനകളെയും ദർശനത്തെയും ആദരിക്കുന്നതിനായി 2014 ൽ ഇന്ത്യൻ സർക്കാർ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസ് ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രവർത്തനങ്ങൾ: 'ഐക്യത്തിനായുള്ള ഓട്ടം' (ഏക്ത ദൗദ്), പ്രതിജ്ഞയെടുക്കൽ ചടങ്ങുകൾ, പൗരന്മാർക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, ദേശസ്‌നേഹവും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പോലീസിന്റെയും മറ്റ് സേനകളുടെയും പരേഡുകൾ തുടങ്ങിയ രാജ്യവ്യാപക പരിപാടികൾ ആഘോഷത്തിൽ ഉൾപ്പെടുന്നു.
---------------
Hindusthan Samachar / Roshith K