Enter your Email Address to subscribe to our newsletters

New delhi, 31 ഒക്റ്റോബര്‍ (H.S.)
ന്യൂഡല്‍ഹി : രാജ്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ . സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലും സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് നിരോധിച്ചിരുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പത്രസമ്മേളനത്തില്‍ പറഞ്ഞു . 2024 ല്‍ ബിജെപി സര്‍ക്കാര്‍ നിരോധനം നീക്കി. അത് പുനഃസ്ഥാപിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
''ആര്‍എസ്എസിനെ നിരോധിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാനാകില്ല . സര്‍ക്കാര്‍ സര്‍വീസിലിരിക്കുമ്പോള്‍ ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിക്കരുതെന്നും സര്‍ദാര്‍ പട്ടേല്‍ പറഞ്ഞു. . ആര്‍എസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ അദ്ദേഹം വിലക്കിയിരുന്നു. 2024 ജൂലൈ 9 ന് മോദി സര്‍ക്കാര്‍ ഇത് പിന്‍വലിച്ചു. ഈ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,'' ' - എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
അതേസമയം പതിറ്റാണ്ടുകളായി പട്ടേലിന്റെ സംഭാവനകളെ അവഗണിച്ച കോണ്‍ഗ്രസ് ആര്‍എസ്എസിനെ ആക്രമിക്കാന്‍ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നുവെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.''ഐഎന്‍സി എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അല്ല. അത് ഇന്ത്യന്‍ നാസി കോണ്‍ഗ്രസിനെ സൂചിപ്പിക്കുന്നു. അവരുടെ എല്ലാ ഗൂഢാലോചനകളും ഉണ്ടായിരുന്നിട്ടും, കോടതി ആര്‍എസ്എസിന്റെ വിലക്ക് നീക്കി. ആര്‍എസ്എസ് ഒരു രാഷ്ട്രീയേതര സംഘടനയാണെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വളരെ അസഹിഷ്ണുതയുള്ളതിനാല്‍ അവര്‍ പിഎഫ്‌ഐ, എസ്ഡിപിഐ, എംഐഎം എന്നിവയുടെ കലാപകാരികള്‍ക്കൊപ്പം നില്‍ക്കുന്നു, പക്ഷേ രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെതിരെ വിഷം വമിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S