Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ഒക്റ്റോബര്‍ (H.S.)
വിജയ് മല്യ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയതിന്റെ നിര്‍ണായക രേഖകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് തന്നെ കണ്ടെത്തി. രേഖകള്‍ കാണാനില്ല എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേകസംഘം ഈ രേഖകള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ 1998-99 കാലഘട്ടത്തിലെ രേഖകള്‍ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. മരാമത്ത് ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഇവര്‍ നടത്തിയ പരിശോധനയിലാണ് ആസ്ഥാനത്തെ പഴയ മരാമത്ത് ഓഫീസില്‍ നിന്നും രേഖകള്‍ കണ്ടെത്തിയത്. 490 പേജുകളുള്ള രേഖയാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ വിവരങ്ങളാണ് ഉള്ളത്. ഉപയോഗിച്ച സ്വര്‍ണം, ചെമ്പ് എന്നിവയുടെ കൃത്യമായ വിവരങ്ങളുണ്ട്. ഇതോടെ ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യക്തത വരും. ഈ രേഖകള്‍ അന്വേഷണസംഘത്തിന് കൈമാറും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഓരോഘട്ടവും കോടതി പ്രത്യേക നിരീക്ഷിക്കുന്നുമുണ്ട്. സുപ്രധാന രേഖകള്‍ കാണാനില്ല എന്ന് കോടതിയില്‍ റിപ്പോര്‍ട്ടായി എത്തിയാവല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെയാണ് നിര്‍ണായക രേഖ കണ്ടെത്താന്‍ എല്ലാ വഴികളും തേടിയത്.
---------------
Hindusthan Samachar / Sreejith S