Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ഒക്റ്റോബര്‍ (H.S.)
ഏറെ ആഘോഷമാക്കി നടത്തിയ സീ പ്ലെയിന്റെ പരീക്ഷണ പറയക്കലിന് ശേഷം പദ്ധതി സംബന്ധിച്ച് യാതൊരു അപഡേഷനും ഇല്ലാത്ത അവസ്ഥയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും കടലാസില്‍ മാത്രം ഒതുങ്ങുകയും ചെയ്ത് മറ്റൊരു പദ്ധതിയുമായി സീ പ്ലെയിനും ഒതുങ്ങി എന്ന് വിമര്‍ശനവും സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പദ്ധതിയില്‍ വലിയൊരു അപഡേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.
ഏവിയേഷന്‍ വകുപ്പില്‍ നിന്നും കേരളത്തിന് 48 റൂട്ടുകള്‍ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയിട്ടുണ്ടെന്ന് സുപ്രധാന വിവരമാണ് മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചരിക്കുന്നത്. India One Air, MEHAIR, PHL, Spice Jet എന്നീ എയര്‍ലൈന്‍സിനാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി തയാറാകുകയാണ് എന്നും മന്ത്രി വ്യക്തമാക്കി.
2024 നവംബര്‍ 12ന്ാണ് പദ്ധതിയുടെ ട്രയന്‍ റണ്‍ നടത്തിയത്. കൊച്ചി ബോള്‍ഗാട്ടിയിലെ കൊച്ചി കായലില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്കായിരുന്നു പരീക്ഷണ പറക്കല്‍. സംസ്ഥാനമാകെയുള്ള ജലാശയങ്ങളുമായി ബന്ധിപ്പിച്ച് പദ്ധതി വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പദ്ധതിയിലെ പ്രധാന അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സീ പ്ലെയിന്‍ റൂട്ടുകള്‍ കേരളത്തിന് ലഭ്യമായ സന്തോഷ വിവരം പങ്ക് വെക്കുന്നു ??
കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിന്‍ പരീക്ഷണ പറക്കലും നടത്തുകയുണ്ടായത് വളരെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്.
സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കടമ്പകള്‍ ഏറെ മറികടന്നു മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടര്‍ച്ചയായ ഇടപെടലാണ് ഞങ്ങള്‍ നടത്തിവരുന്നത്. ഏവിയേഷന്‍ വകുപ്പില്‍ നിന്നും കേരളത്തിന് 48 റൂട്ടുകള്‍ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയിട്ടുണ്ട് എന്ന സന്തോഷ വിവരം ഇവിടെ പങ്കുവെക്കുകയാണ്.
India One Air, MEHAIR, PHL, Spice Jet എന്നീ എയര്‍ലൈന്‍സിനാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്.
സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ തുടര്‍നടപടികളും പുരോഗമിക്കുകയാണ്. സീ പ്ലെയിന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ഡാമുകളിലുടെയുള്ള സീപ്ലൈന്‍ പദ്ധതി ഭാവി കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകും.
---------------
Hindusthan Samachar / Sreejith S