Enter your Email Address to subscribe to our newsletters

Thrissur, 31 ഒക്റ്റോബര്‍ (H.S.)
കോൺഗ്രസ് നേതാവിന് എതിരായി ലൈംഗിക ആരോപണം ഉന്നയിച്ച യുവതി കെപിസിസി പ്രസിഡന്റിന് അയച്ച കത്തിന്റെ പകർപ്പ് പുറത്ത്. ഒക്ടോബർ 16-ാം തീയതി ആണ് പരാതിക്കാരി സണ്ണി ജോസഫിന് കത്ത് അയച്ചത്. കത്ത് ലഭിച്ചിട്ടും ആരോപണവിധേയനായ സി.എച്ച്. സാദത്തിനെതിരെ കോൺഗ്രസ് നടപടി എടുത്തില്ലെന്നും പൊലീസ് കേസ് എടുത്തതോടെയാണ് പാർട്ടി നടപടി എടുത്തതെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി.എച്ച്. സാദത്തിനെതിരെ കേസെടുത്തത്. കടമായി നൽകിയ പണം മടക്കി നൽകാൻ എത്തിയപ്പോൾ സാദത്ത് ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
വിഷയത്തിൽ നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി പറയുന്നു. സാദത്തിനെ പാർട്ടി പ്രാദേശിക നേതാക്കൾ സംരക്ഷിക്കുന്നുവെന്നും നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
ഇക്കഴിഞ്ഞ 25ന് യുവതി പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തതിനെ തുടർന്നാണ് സാദത്തിനെതിരെ പാർട്ടി തലത്തിൽ പോലും നടപടിയെടുത്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR