Enter your Email Address to subscribe to our newsletters

Kannur, 31 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ വിഷയത്തില്‍ നേതാക്കളുടെ കടുത്ത നിലപാട് കണ്ട് നിരത്തില്‍ പ്രതിഷേധത്തിന് ഇറങ്ങിയവര്‍ക്കെതിരെ സിപിഐ നടപടി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചവര്‍ക്കാണ് സിപിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് നേതാക്കള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത്തരമെരു തീരുമാനം എടുത്തിരിക്കുന്നത്.
പിഎം ശ്രീ വിഷയത്തിലെ തെരുവിലെ പ്രതിഷേധം വേദനിപ്പിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. വര്‍ഗീയവാദി ആയി ചിത്രീകരിതച്ചു എന്നും തന്റെ കോലം കത്തിച്ചത് എന്തിനാണെന്നും മന്ത്രി ചോദിച്ചിരുന്നു. പിന്നാലെ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോന്‍ പറഞ്ഞിരുന്നു.
പിന്നാലെയാണ് സംഘടനാ നടപടികളും തുടങ്ങിയിരിക്കുന്നത്. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗര്‍ കെ വിയോടുമാണ് വിശദീകരണം തേടിയത്. കോലം കത്തിക്കലും കൈവിട്ട മുദ്രാവാക്യങ്ങളും ഉയര്‍ത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ പറയുന്നു. സിപിഐ കടുത്ത നിലപാട് എടുത്തതോടെ പിഎം ശ്രീയില്‍ നിന്നും പിന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മന്ത്രിസഭാ ബഹിഷ്‌കരണം അടക്കമഉള്ള നിലപാട് പ്രഖ്യാപിച്ചതോടെയാണ് കരാറില്‍ നിന്ന് പിന്നോട്ട് പോവുകയാണെന്ന് കേന്ദ്രസര്‍ക്കാരിന് കത്തെഴുതാന്‍ തീരുമാനിച്ചത്.
---------------
Hindusthan Samachar / Sreejith S