ഡൽഹി സ്ഫോടനം : മരണം പതിമൂന്നായി; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി; അമിത് ഷാ സംഭവം നടന്ന സ്ഥലത്തേക്ക്
New delhi, 10 നവംബര്‍ (H.S.) ഡൽഹി സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. മരണം പതിമൂന്നായി ഉയർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഫോടന വിവരം പുറത്തുവന്നയുടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി
दुकान में लगी भीषण आग, लाखों का नुकसान


New delhi, 10 നവംബര്‍ (H.S.)

ഡൽഹി സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. മരണം പതിമൂന്നായി ഉയർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഫോടന വിവരം പുറത്തുവന്നയുടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പോലീസ് കമ്മീഷണറുമായി നേരിട്ട് സംസാരിച്ചിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ(ഐബി) ഡയറക്ടറുമായും കേന്ദ്ര ആഭ്യന്തരമന്ത്രി ആശയവിനിമയം നടത്തി. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.അമിത് ഷാ ഉടൻതന്നെ സ്ഫോടനം നടന്ന സ്ഥലത്ത് സന്ദർശനം നടത്തും.

സ്‌ഫോടനസ്ഥലത്ത് ഫൊറന്‍സിക് സംഘത്തിന്റെ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് സ്‌ഫോടനമുണ്ടായത്, എന്താണ് സ്‌ഫോടനത്തിന് കാരണമായത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഫൊറന്‍സിക് പരിശോധനയിലൂടെ വ്യക്തതവരുമെന്നാണ് കരുതുന്നത്. ചെങ്കോട്ട മെട്രോസ്‌റ്റേഷനും പരിസരവും പൂര്‍ണമായും പോലീസിന്റെ സുരക്ഷാവലയത്തിലാണ്. എന്‍എസ്ജി, എന്‍ഐഎ സംഘങ്ങളും സ്ഥലത്തുണ്ട്.

കുറഞ്ഞവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കാര്‍ ട്രാഫിക് സിഗ്നലില്‍ ചുവപ്പ് സിഗ്നല്‍ കണ്ട് നിര്‍ത്തിയെന്നും ഇതിനുപിന്നാലെയാണ് ഈ കാര്‍ പൊട്ടിത്തെറിച്ചതെന്നുമാണ് പോലീസ് പറയുന്നത്. നടന്നത് തീവ്രവാദ ആക്രമണം ആണെന്നും സ്ഥിതീകരിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News