Enter your Email Address to subscribe to our newsletters

Trivandrum , 10 നവംബര്‍ (H.S.)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരസഭ നിലനിര്‍ത്താന്‍ കരുത്തരെ രംഗത്തിറക്കി സിപിഎം. ബിജെപിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന തിരുവനന്തപുരത്ത് ഇത്തവണ കോണ്‍ഗ്രസും രണ്ടും കല്‍പ്പിച്ചാണ്. സിപിഎം സ്ഥാനാര്‍ത്ഥികള്‍ കൂടി രംഗത്തേക്ക് വരുന്നതോടെ തലസ്ഥാനത്ത് തീപാറും ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പായി. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരിക്കുന്നില്ലെന്നതാണ് സിപിഎം പട്ടികയിലെ പ്രത്യേകത.
ചാക്കയില്‍ മത്സരിക്കുന്ന മുന്‍ മേയര്‍ കെ ശ്രീകുമാര്‍, വഞ്ചിയൂരില്‍ മത്സരിക്കുന്ന പാളയം ഏര്യ സെക്രട്ടറി വഞ്ചിയൂര്‍ ബാബു, പുന്നയ്ക്കാമുകളിലെ കെ ശിവജി എന്നിവരാണ് മത്സരരംഗത്തുള്ള ഏര്യാ സെക്രട്ടറിമാര്‍. പേട്ടയില്‍ മത്സരിക്കുന്ന ജില്ലാ കമ്മിറ്റി അംഗം എസ്പി ദീപക്, കുന്നുകുഴിയില്‍ മത്സരിക്കുന്ന ഐപി ബിനു. ഈ അഞ്ച് പേരില്‍ ഒരാള്‍ ഭരണം നിലനിര്‍ത്തിയാല്‍ മേയറാകാനാണ് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്.
ജഗതി വാര്‍ഡില്‍ മത്സരിക്കുന്ന ചലച്ചിത്ര - സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണനാണ് ഇടത് സ്ഥാനാര്‍ത്ഥികളിലെ മറ്റൊരു ശ്രദ്ധേയ സാന്നിദ്ധ്യം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ അഭാവം ശ്രദ്ധാവിഷയമായിരുന്നു, എന്നാല്‍ മേയര്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് എത്താതിരുന്നതെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ടതും സമീപകാലവുമായത് കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള റോഡിലെ തർക്കവും സിപിഐ (എം) അംഗങ്ങൾക്ക് ജോലി നിയമനങ്ങൾ സംബന്ധിച്ച ഒരു കത്തിനെച്ചൊല്ലിയുള്ള വിവാദവുമാണ്. ഭരണപരമായ പരിചയത്തെക്കുറിച്ചും അവർക്ക് ലഭിച്ച ഒരു അന്താരാഷ്ട്ര അവാർഡിനെക്കുറിച്ചും അവർ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K