Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 നവംബര്‍ (H.S.)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഐസിയുവില്‍ നിന്നും രക്ഷപ്പെട്ട കൊട്ടിയം സ്വദേശി രാജീവ് ഫെര്‍ണാണ്ടസിനായി വ്യാപക തിരച്ചില്‍. തട്ടിപ്പ്, വാഹന മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് രാജീവ്. കര്‍ണ്ണാടക പോലീസ് അടക്കം തിരയുന്ന പ്രതി ഇന്ന് പുലര്‍ച്ചെയാണ് ബെഡ്ഷീറ്റ് അടക്കം ഉപയോഗിച്ച് ജനാലവഴി തൂങ്ങി ഇറങ്ങി രക്ഷപ്പെട്ടത്.
കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് വാഹനമോഷണക്കേസില്‍ ഇയാളെ കൊല്ലം കണ്‍ട്രോള്‍ റൂം സംഘം പിടികൂടിയത്. തടര്‍ന്ന് പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി. സ്റ്റേഷനിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതായി പ്രതി അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്.
മോഷ്ടിച്ച കാര്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നോ പാര്‍ക്കിങ് മേഖലയില്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് രാജീവിനെ പോലീസ് പിടികൂടിയത്. കണ്‍ട്രോള്‍ റൂം പോലീസ് വാഹന നമ്പര്‍പ്രകാരം ഉടമയെ ഫോണില്‍ ബന്ധപ്പെട്ടു. അപ്പാഴാണ് തന്റെ വാഹനം മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശി അറിയിച്ചത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ഇതോടെ നിരീക്ഷണം ശക്തമാക്കിയ പോലീസ് ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ പിടികൂടുകയായിരുന്നു.
കര്‍ണാടകയില്‍ ഇഡി ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തി ലക്ഷങ്ങള്‍ കവര്‍ന്ന കേസിലും പ്രതിയാണ് രാജീവ്. കര്‍ണാടക സ്പീക്കറുടെ ബന്ധുവായ തീപ്പെട്ടിവ്യവസായി എം. സുലൈമാന്റെ വീട്ടിലെത്തി പണവും അഞ്ച് മൊബൈല്‍ ഫോണും ഇവര്‍ കൊണ്ടുപോവുക ആയിരുന്നു.
---------------
Hindusthan Samachar / Sreejith S