Enter your Email Address to subscribe to our newsletters

Kozhikode, 10 നവംബര്‍ (H.S.)
കോഴിക്കോട് ∙ ബിഎസ്‌സി നഴ്സിങ് കോഴ്സിന് അഡ്മിഷൻ ശരിയാക്കിതരാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. അരീക്കോട് ഉറങ്ങാട്ടിരി സ്വദേശി മൂലയിൽ വീട്ടിൽ അബ്ദുൽ റഷീദ് (60)നെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ വിദ്യാർഥിനിയ്ക്ക് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കോഴ്സിന് അഡ്മിഷൻ ശരിയാക്കി തരാമെന്ന് പറഞ്ഞ് പ്രതി 2024 സെപ്റ്റംബറിൽ 2 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. തുടർന്ന് യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
അതേസമയം പ്രതി സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും എന്ന് പോലീസ് വെളിപ്പെടുത്തി. ഇത് കൂടാതെ ഈ കേസിലെ കൂട്ടുപ്രതികളെ പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
---------------
Hindusthan Samachar / Roshith K