Enter your Email Address to subscribe to our newsletters

Kozhikkode, 10 നവംബര്‍ (H.S.)
തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ യുഡിഎഫില്‍ തര്‍ക്കവും രാജി ഭീഷണിയും. കോഴിക്കോട് കോര്‍പ്പറേഷനിലാണ് തര്‍ക്കമുണ്ടായത്. ഒരു സീറ്റ് സിഎംപിക്ക് വിട്ടു നല്‍കിയതിലാണ് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം. ഡിസിസി ഓഫീസില്‍ എത്തിയ മണ്ഡലം പ്രസിഡന്റ് അയൂബ് രാജിവയ്ക്കുകയാണെന്ന് ചൂണ്ടികാട്ടി കത്ത് നല്‍കി.
കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ചാലപ്പുറം വാര്‍ഡാണ് സിഎംപിക്കായി വിട്ടു നല്‍കിയത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അയൂബിന്റെ നിലപാട്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നാടകീയമായി അയൂബ് എത്തിയത്. പിന്നാലെ തന്നെ തന്റെ പ്രതിഷേധം അറിയിച്ചു. ചര്‍ച്ച ചെയ്യാം എന്നാണ് നേതൃത്വം നല്‍കിയ മറുപടി.
ഡിസിസി ഓഫീസിന് പുറത്ത് എത്തിയ അയൂബ് പാര്‍ട്ടിയെ അറിയിക്കാനുളളത് എല്ലാം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം പറയാം എന്നാണ് പറഞ്ഞിട്ടുള്ളത്. അത് അറിഞ്ഞ ശേഷം വീണ്ടും മാധ്യമങ്ങളെ കാണും എന്നും അയൂബ് പറഞ്ഞു. ഡിസിസി ഓഫീസില്‍ ഇപ്പോള്‍ തര്‍ക്കം ഒഴിവാക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S