ദില്ലിയിൽ സ്ഫോടനം; രണ്ട് മരണം, നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം
Newdelhi, 10 നവംബര്‍ (H.S.) ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ
ദില്ലിയിൽ സ്ഫോടനം; രണ്ട് മരണം, നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം


Newdelhi, 10 നവംബര്‍ (H.S.)

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് ഫയർ എൻജിനുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കത്തി. എട്ട് കാറുകള്‍ കത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാ​​ഗ്രത നിർദേശം പുറപ്പെടുവിച്ചു. സംഭവം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സിലിണ്ടർ അല്ലെങ്കിൽ ബാറ്ററി സംബന്ധമായ സ്‌ഫോടനം ഉൾപ്പെടെയുള്ള സാധ്യതകൾ അധികൃതർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പരിക്കേറ്റവരെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌ഫോടനം വളരെ ശക്തമായിരുന്നുവെന്നും സമീപത്തെ തെരുവുവിളക്കുകൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സ്‌പെഷ്യൽ സെല്ലിന്റെ ഡിസിപിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. സ്‌ഫോടനത്തെത്തുടർന്ന് ദേശീയ തലസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News