Enter your Email Address to subscribe to our newsletters

Kannur, 10 നവംബര്‍ (H.S.)
കണ്ണൂർ ∙ മരക്കാർകണ്ടിയിൽ മലിനജല ശുചീകരണ പ്ലാന്റ് നിർമാണത്തിന് സ്വകാര്യ കമ്പനിക്ക് കോർപറേഷൻ നൽകിയ ടെൻഡർ റദ്ദാക്കി. ചീഫ് സെക്രട്ടറി എ. ജയതിലക് അധ്യക്ഷനായ സംസ്ഥാന അമൃത് ഹൈ പവർ സ്റ്റിയറിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഗുരുതരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 140 കോടി രൂപയുടെ ടെൻഡർ റദ്ദാക്കിയത്. ടെൻഡറുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി കോർപറേഷൻ മേയർ സംശയത്തിന്റെ നിഴലിലാണ്.
നിർമാണം നടത്തുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ കൃത്യമായി ടെൻഡറിൽ പറഞ്ഞിട്ടില്ലെന്ന് കമ്മിറ്റി കണ്ടെത്തി. സാങ്കേതിക കാര്യങ്ങൾ, ഡിസൈൻ, തുക എന്നിവയെല്ലാം മാറാം. ചില നിബന്ധനകൾ കാരണം പരിമിതമായ കമ്പനികൾക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിച്ചത്. ഇത് ടെൻഡറിനെ സംശയത്തിന്റെ നിഴലിലാക്കുന്നു. ടെൻഡറിലെ പാളിച്ച മൂലം ഖജനാവിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും യോഗത്തിൽ കണ്ടെത്തി.
മരക്കാർകണ്ടിയിൽ മലിനജല ശുചീകരണ പ്ലാന്റ് നിർമാണത്തിന് സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയതിന് പിന്നിൽ കോടികളുടെ ഇടപാടാണ് നടന്നതെന്നാരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് രംഗത്തെത്തിയിരുന്നു.
ടെൻഡർ റദ്ദാക്കിയതിന് പിന്നാലെ സിപിഎം കോർപറേഷനിലേക്ക് മാർച്ച് നടത്തി. കണ്ണൂർ കോർപറേഷനിലെ അഴിമതിക്കരാർ റദ്ദാക്കിയ പിണറായി സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു മാർച്ച്. 40 കോടിയുടെ പദ്ധതി 140 കോടി ആയതെങ്ങനെയെന്ന് കണ്ണൂർ മേയർ ഉത്തരം പറയണം, കണ്ണൂർ കോർപറേഷനിലെ കൊള്ള സംഘത്തെ ഒറ്റപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു മാർച്ച്.
പുതിയ മലിനജല ശുദ്ധീകരണ പ്ലാന്റിനായുള്ള ടെൻഡറിലെ അഴിമതി ആരോപണങ്ങളെ ചുറ്റിപ്പറ്റിയാണ് സമീപകാല രാഷ്ട്രീയ വിവാദങ്ങൾ.
വിവാദം (നവംബർ 2025)
അഴിമതി ആരോപണങ്ങൾ: ₹140 കോടി വിലമതിക്കുന്ന നിർദ്ദിഷ്ട മരക്കാർ കണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്ടിപി) പദ്ധതിയിൽ ₹100 കോടിയുടെ അഴിമതി നടന്നതായി സിപിഐ (എം) ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു.
മേയറുടെ നിഷേധം: കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ ആരോപണങ്ങൾ നിഷേധിച്ചു, പദ്ധതി സാങ്കേതിക സമിതി അംഗീകാര ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിയിട്ടില്ലെന്നും വർദ്ധിച്ച ടെൻഡർ തുക ഒരു ഉദ്യോഗസ്ഥന്റെ അപ്‌ലോഡ് പിശക് മൂലമാണെന്നും അത് ഉടനടി ശരിയാക്കിയെന്നും പറഞ്ഞു.
ആരോപണങ്ങൾ DYFI യുടെ പ്രതിഷേധത്തിലേക്ക് നയിച്ചു, കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇത് ബഹളത്തിന് കാരണമായി.
പദ്ധതി സ്ഥിതി: മുമ്പ് വാട്ടർ അതോറിറ്റിയുടെ കൈവശമുണ്ടായിരുന്ന പദ്ധതി, അമൃത് പദ്ധതി പ്രകാരം കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട റോഡ് പുനഃസ്ഥാപനത്തിലെ കാലതാമസം കാരണം കോർപ്പറേഷൻ ഏറ്റെടുത്തതായി മേയർ വ്യക്തമാക്കിയിരുന്നു . ഡിസൈൻ, ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ആൻഡ് ട്രാൻസ്ഫർ (ഡിബിഒടി) മാതൃകയിൽ ഇത് നടപ്പിലാക്കാനാണ് പദ്ധതി, കൂടാതെ താൽപ്പര്യ പത്രം പുറപ്പെടുവിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K