കോഴിക്കോട്: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു
Kozhikode, 10 നവംബര്‍ (H.S.) പന്തീരാങ്കാവ് ∙ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കുന്നത്തുപാലം ജിഎ കോളേജ്‌ താഴെ കമ്മിളി സുനീഷ് (58)ആണ്‌ മരിച്ചത്‌. തിങ്കളാഴ്ച പുലർച്ചെ 2.10ന്‌ പുഷ്‌പ ജംക്‌ഷനിലായിരുന്നു അപകടം.പാളയം ഭാഗത്ത
കോഴിക്കോട്: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു


Kozhikode, 10 നവംബര്‍ (H.S.)

പന്തീരാങ്കാവ് ∙ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കുന്നത്തുപാലം ജിഎ കോളേജ്‌ താഴെ കമ്മിളി സുനീഷ് (58)ആണ്‌ മരിച്ചത്‌. തിങ്കളാഴ്ച പുലർച്ചെ 2.10ന്‌ പുഷ്‌പ ജംക്‌ഷനിലായിരുന്നു അപകടം.പാളയം ഭാഗത്തുനിന്ന് വന്ന ബസും ബീച്ച്‌ ഭാഗത്തുനിന്ന്‌ ചാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന സുനീഷ് സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. അപകടം നടന്നയുടനെ സുനീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: രമ. മക്കൾ : നീഷ്‌മ, നിധിൻ. മരുമകൻ : വിപിൻ ചേവരമ്പലം. സഹോദരങ്ങൾ: ടി.കെ. മനോഹരൻ (ടികെ ടെക്സ്റ്റെയിൽസ്, മാത്തറ), ടി.കെ. വിനോദ്, ടി.കെ. റീന (സിപിഎം വെള്ളിപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗം)

കഴിഞ്ഞ മാസം സമാനമായ സാഹചര്യത്തിൽ സ്കൂട്ടറിൽ ബസിടിച്ച് രാമനാട്ടുകരയിൽ വീട്ടമ്മ മരണപ്പെട്ടിരുന്നു . പളളിക്കൽ സ്വദേശി തസ്‌ലിമയാണ് മരിച്ചത്. ഒരേ ദിശയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടം. തസ്‍ലിമ സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ നിന്ന് വന്ന ബസില്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് നഗരത്തിലെ പൊതുസുരക്ഷയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് സ്വകാര്യ ബസുകളുടെ അമിതവേഗത. നിരവധി അപകടങ്ങൾക്കും പരിക്കുകൾക്കും മരണങ്ങൾക്കും ഇത് കാരണമാകുന്നു. യാത്രക്കാർക്കുള്ള കടുത്ത മത്സരവും കർശനമായ, പലപ്പോഴും യാഥാർത്ഥ്യബോധമില്ലാത്ത സമയക്രമങ്ങൾ പാലിക്കുന്നതുമാണ് ഈ പ്രശ്‌നത്തിന് പ്രധാന കാരണം.

മത്സരവും വേഗതയും: ബസുകൾ പലപ്പോഴും സ്റ്റോപ്പുകളിൽ എത്താൻ മത്സരിക്കുന്നു, ഇത് അമിത വേഗതയ്ക്ക് കാരണമാകുന്നു, പ്രത്യേകിച്ച് കോഴിക്കോട്-കുറ്റ്യാടി പോലുള്ള റൂട്ടുകളിലും ദേശീയ പാതയിലും.

ഡ്രൈവർമാരുടെ അശ്രദ്ധ: അശ്രദ്ധമായി മറികടക്കൽ, ലെയ്ൻ അച്ചടക്കമില്ലായ്മ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സ്കൂൾ മേഖലകളിൽ ഉൾപ്പെടെ വേഗത പരിധി അവഗണിക്കൽ എന്നിവയാണ് സാധാരണ ലംഘനങ്ങൾ.

അപകടങ്ങളും മരണങ്ങളും: അനന്തരഫലങ്ങൾ ഗുരുതരമാണ്. 2024 ലും 2025 ലും നടന്ന സമീപകാല സംഭവങ്ങളിൽ ഇവ ഉൾപ്പെടുന്നു:

---------------

Hindusthan Samachar / Roshith K


Latest News