Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 നവംബര്‍ (H.S.)
സംസ്ഥാനത്ത് തദ്ദേശ തെരഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച വിജയം നേടുമെന്ന് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞുവെന്നും ഇടതുമുന്നണി വര്‍ദ്ധിത ആവേശത്തിലാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.സര്‍വശക്തിയും ഉപയോഗിച്ച് ഇടത്ത് മുന്നണി മത്സരിക്കും. ഫലപ്രദമായ സ്ഥാനാര്‍ത്ഥികളെ ഇറക്കും തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും സ്വാധീനം വര്‍ദ്ധിപ്പിക്കും. കണ്ണൂര്‍ പിടിക്കണം. ഞങ്ങളുടെ എലാവരും പ്രമുഖ സ്ഥാനാര്‍ഥികളാണ്.ഏത് കാലത്താണ് സര്‍ക്കാരിനെതിരെ ആരോപണം ഇല്ലാത്തത്. അതിലൊന്നും കാര്യമില്ല.ആരോഗ്യമേഖലയെ കുറിച്ച് ആദ്യം ആയാണോ പരാതി? ഏത് ചെറിയ കാര്യവും പാര്‍വതീകരിക്കുകയാണെന്നും ഇതെല്ലാം ജനം തിരിച്ചറിയുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S