Enter your Email Address to subscribe to our newsletters

KOZHIKKODE, 10 നവംബര്‍ (H.S.)
തദ്ദേശ തിരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണ്ണ സജ്ജമാണെന്ന് പാര്‍ട്ടി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. കേരളത്തിന്റെ ഭാവിക്ക് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തേണ്ടത് അനിവാര്യമാണെന്നും, സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമകരമായ കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രഹസ്യധാരണകള്‍ ആരുമായിട്ടുമില്ലെന്ന് തറപ്പിച്ചു പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിക്കും എസ്ഡിപിഐക്കും യുഡിഎഫുമായിട്ടാണ് ബന്ധമെന്നും, എല്‍ഡിഎഫിന് വര്‍ഗീയ കക്ഷികളുമായി യാതൊരുവിധ ബന്ധമോ അന്തര്‍ധാരയോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ മുന്നണി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മുന്നണി ജനങ്ങളിലേക്ക് എത്തുക. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വിട്ടു വരുന്നവര്‍ എല്‍ഡിഎഫിന്റെ നയങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ അവരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാടില്‍ മാറ്റമില്ലെന്നും, ബിജെപി ഒഴിച്ചുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ നിലപാടാണുള്ളതെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ ഈ വിഷയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എത്രത്തോളം സ്വാധീനിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S