Enter your Email Address to subscribe to our newsletters

Chennai, 10 നവംബര്‍ (H.S.)
'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ (44) അന്തരിച്ചു. കരള്‍ രോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ചെന്നൈയിലാണ് അന്ത്യം.
'തുള്ളുവതോ ഇളമൈ' കൂടാതെ 'സൊല്ല സൊല്ല ഇനിക്കും', 'പാലൈവാന സോലൈ', 'ജംക്?ഷന്‍', 'സിങ്കാര ചെന്നൈ', 'പൊന്‍ മേഘലൈ', 'തുപ്പാക്കി', 'അന്‍ജാന്‍' തുടങ്ങി നിരവധി സിനിമകളില്‍ അഭിനയ് അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ 'കൈ എത്തും ദൂരത്തി'ല്‍ കിഷോര്‍ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു. പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മലയാളി നടി രാധാമണിയുടെ മകനാണ്.
---------------
Hindusthan Samachar / Sreejith S