കോഴിക്കോട് കോര്‍പ്പറേഷനിൽ കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥി; സംവിധായകൻ വിഎം വിനുവിനെ മത്സരിപ്പിക്കാൻ സാധ്യത
Kerala, 10 നവംബര്‍ (H.S.) കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം പിടിച്ചടക്കാൻ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്.സംവിധായകൻ വി എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്
കോഴിക്കോട് കോര്‍പ്പറേഷനിൽ കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥി; സംവിധായകൻ വിഎം വിനുവിനെ മത്സരിപ്പിക്കാൻ സാധ്യത


Kerala, 10 നവംബര്‍ (H.S.)

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം പിടിച്ചടക്കാൻ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്.സംവിധായകൻ വി എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. വി എം വിനുവിനെ പാറോപ്പടിയിലോ ചേവായൂരിലോ മത്സരിപ്പിക്കും. വിഎം വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും സംസാരിച്ചു. തുടര്‍ന്നാണ് മത്സരിക്കാൻ വിഎം വിനു സന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടാകും. മത്സരിക്കുന്നതിനായി തന്‍റെ അനുവാദം ചോദിച്ചതായും അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നുമാണ് വിഎം വിനു രാവിലെ പറയുന്നത്.

നിഷ്പക്ഷ വോട്ടര്‍മാരെകൂടി ലക്ഷ്യമിട്ടാണ് വിഎം വിനുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചുകൊണ്ട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ദീര്‍ഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിൽ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ മത്സരിപ്പിക്കുന്നത്. ഹിറ്റ് സിനിമകളുടെ സംവിധായനായ വിഎം വിനു ഭരണകാര്യങ്ങളിലടക്കം അഭിപ്രായം തുറന്നുപറയാറുണ്ട്.

ഇന്ന് ഉച്ചയോടെയായിരിക്കും കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. 49 സീറ്റിലാണ് കോണ്‍ഗ്രസ് കോഴിക്കോട് കോര്‍പ്പറേഷനിൽ മത്സരിക്കുന്നത്. ഇതിൽ 23 സ്ഥാനാര്‍ത്ഥികളെയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം അവസാനവും ഡിസംബര്‍ ആദ്യവാരത്തിലുമായി നടക്കുമെന്ന് സൂചന. അതേസമയം എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്നണികള്‍ പറയുന്നു. മുന്നണികള്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളും പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയവും അതിവേഗം നടപ്പാക്കി വരികയാണ്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരത്ത് ഒരു പത്രസമ്മേളനത്തിൽ പൂർണ്ണ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കും.

പോളിംഗ് തീയതികൾ (പ്രതീക്ഷിക്കുന്നത്): നവംബർ അവസാനത്തിലും ഡിസംബർ ആദ്യ വാരത്തിലും തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്താൻ സാധ്യതയുണ്ട്.

ഫലപ്രഖ്യാപനം (പ്രതീക്ഷിക്കുന്നത്): 2025 ഡിസംബർ 21-നകം പുതിയ ഭരണസമിതികൾക്ക് അധികാരമേൽക്കാൻ കഴിയുന്ന തരത്തിൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ക്രമീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യാപ്തി: മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

വോട്ടർമാർ: 2025 ഒക്ടോബർ 25-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ സംസ്ഥാനത്തുടനീളം 2.84 കോടിയിലധികം വോട്ടർമാരുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം മാതൃകാ പെരുമാറ്റച്ചട്ടം ഉടനടി പ്രാബല്യത്തിൽ വരുത്തും. ഔദ്യോഗിക തീയതികൾ പ്രതീക്ഷിച്ച് രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ അന്തിമമാക്കാൻ തുടങ്ങി.

---------------

Hindusthan Samachar / Roshith K


Latest News