Enter your Email Address to subscribe to our newsletters

Kerala, 11 നവംബര്‍ (H.S.)
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെ നിലയം അടച്ചിടാന്‍ തീരുമാനിച്ചത്.
മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് പുറന്തള്ളുന്ന വെള്ളമാണ് മലങ്കര അണക്കെട്ടില്‍ എത്തുന്നത്. ഇടുക്കി, എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത് മലങ്കര അണക്കെട്ടില്‍ നിന്നാണ്.
മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി പവര്‍ഹൗസ് അടയ്ക്കുന്നതോടെ മലങ്കര അണക്കെട്ടില്‍ ജല ദൗര്‍ലഭ്യം ഉണ്ടായി ജലവിതരണത്തിന് തടസ്സം ഉണ്ടാവാനിടയുണ്ട് എന്ന് ജലവിഭവ വകുപ്പ് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
വിഷയം പഠിച്ചതിനു ശേഷം നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിലാവും പുതിയ തീരുമാനം എടുക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR