ശിശുദിനത്തിൽ തിരുവനന്തപുരത്ത് കാൽ ലക്ഷം കുട്ടികൾ പങ്കെടുക്കുന്ന ശിശുദിനറാലിയും പൊതു സമ്മേളനവും
Thiruvanathapuram 13 നവംബര്‍ (H.S.) ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് സർക്കാരിൻറെയും സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്നവംബർ 14- വെള്ളിയാഴ്ച ജില്ലയിലെ സ്ക്കൂളുകളിൽ നിന്നും കാൽ ലക്ഷം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട
ശിശുദിന റാലി


Thiruvanathapuram 13 നവംബര്‍ (H.S.)

ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് സർക്കാരിൻറെയും സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്നവംബർ 14- വെള്ളിയാഴ്ച ജില്ലയിലെ സ്ക്കൂളുകളിൽ നിന്നും കാൽ ലക്ഷം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വർണ്ണാഭമായ ശിശുദിനറാലിയും പൊതു സമ്മേളനവും നടക്കും. രാവിലെ 9 മണിക്ക് കുട്ടികളുടെ നേതാക്കൾ ഓപ്പൺ ജീപ്പിൽ നയിക്കുന്ന ശിശുദിന റാലി പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് സുഭാഷ് ചന്ദ്രബോസ് പ്രതിമ കറങ്ങി നഗരസഭ മ്യൂസിയം റോഡിലൂടെ കനകകുന്ന് പ്രവേശന കവാടത്തിലൂടെ സഞ്ചരിച്ച് നിശാഗന്ധി യിൽ സമാപിക്കും.

റോളർ സ്കേറ്റിംഗ്, പഞ്ചവാദ്യം, പോലീസ് ബാൻറ് കുതിര പോലീസ്, സ്റ്റുഡൻസ് പോലീസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവർ റാലിയിൽ അകമ്പടിയാകും. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് പുറമേ, വഴുതക്കാട് റോട്ടറി സ്ക്കൂളിലെ പ്രത്യേക ശേഷി വിഭാഗത്തിലുള്ള കുട്ടികൾ ശ്രീചിത്ര ഹോം ഉൾപ്പെടെയുള്ള ജില്ലയിലെ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ എന്നിവരും ഇത്തവണ റാലിയിൽ പങ്കു ചേരും.

റാലി നിശാഗന്ധിയിൽ സമാപിക്കുമ്പോൾ രാവിലെ 10.30 ന് കുട്ടികളുടെ നേതാക്കൾ നയിക്കുന്ന പൊതു സമ്മേളനം ആരംഭിക്കും.

കുട്ടികളുടെ പ്രധാനമന്ത്രി തിരുവനന്തപുരം മണക്കാട് ടി.ടി.ഐ ലെ ദുർഗ്ഗ ജിഷ്ണു സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് വെങ്ങാനൂർ വി.പി.എസ്. മലങ്കര ഹയർ സെക്കൻററി സ്കൂളിലെ ആരാധന പ്രവീൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീക്കർ കോട്ടൺ ഹിൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻററി സ്കൂളിലെ ഏയ്ഞ്ചൽ. എസ്.മുഖ്യ പ്രഭാക്ഷണം നടത്തും.

തിരുവനന്തപുരം ഹോളി എഞ്ചൽസ് കോൺവെൻറി ലെ പ്രയാഗ് എം. സ്വഗതവും കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ നിവേദ്യ ആർ.എൽ. നന്ദിയും പറയും. മുഖ്യമന്ത്രി പിണറായി വിജയൻ ശിശുദിനസന്ദേശം നൽകും. മന്ത്രിമാരായ വീണാ ജോർജ്ജ്, വി. ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, വി.ജോയി എം എൽ. എ., വി.കെ പ്രശാന്ത് എം. എൽ. എ. തുടങ്ങിയവരും ശിശുദിന സന്ദേശത്തിനായി എത്തി ചേരും.

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയും ഇത്തവണത്തെ ശിശുദിന പരിപാടിയിൽ കുട്ടികളൊട് സംവദിക്കാൻ എത്തി ചേരും. ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൻറെ പ്രകാശനം മന്ത്രി വീണാ ജോർജ് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിക്ക് കൈമാറി നിർച്ചഹിക്കും.

ശിശുദിന റാലിയിൽ നിലവിലെ സമകാലിക പ്രശ്നങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും അണിനിരത്തും. സനാഥ ബാല്യം സംരക്ഷിത ബാല്യം ആയിരിക്കും ഇത്തവണത്തെ ശിശുദിന സ്ലോഗനെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു. തുടർന്ന് കുട്ടികളുടെ നേതാക്കൾക്കും ശിശുദിന സ്റ്റാമ്പ് ചിത്രം വരച്ച കോഴിക്കോട് ഗവൺമെൻറ് ഗണപത് വെക്കേഷണൽ ഹയർ സെക്കൻററി സ്കൂളിലെ വൈഗ വി കെ യ്ക്കും സ്ക്കൂളിനുമുള്ള പുരസ്ക്കാരങ്ങളും വിതരണം ചെയ്യും.

ശിശുദിന കലോത്സവത്തിൻറെ ഭാഗമായി ജില്ലയിലെ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി മാത്രം സംഘടിപ്പിച്ച തളിര് - കലോത്സവ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.

ഇത്തവണ റാലിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന എൽ.പി. മുതൽ ഹയർ സെക്കൻററി സ്കൂളിനു പുറമേ എൽ.പി., / യു പി വിഭാഗം മാത്രമുള്ള സ്ക്കൂളുകൾക്കും പ്രത്യേകമായി ട്രോഫികൾ നൽകുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

റോട്ടറി സ്ക്കൂൾ, സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികൾ, വർണ്ണോത്സവത്തിൽ വിജയികളായവർ എന്നിവരുടെ കലാപരിപാടികളും നടക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ കെ. ജയപാൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ.എസ്. വിനോദ് എന്നിവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News