Enter your Email Address to subscribe to our newsletters

New delhi, 13 നവംബര്‍ (H.S.)
ഡൽഹി ചെങ്കോട്ടയിൽ 12 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്തിയ പ്രതികൾക്ക് പരമാവധി ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും, അവർക്ക് പരമാവധി ശിക്ഷ നൽകും. കുറ്റവാളികൾക്കുള്ള ശിക്ഷ ലോകത്തിന് നൽകുന്ന സന്ദേശമായിരിക്കും. ഇനി ആരും ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ധൈര്യപ്പെടരുതെന്നും അമിത് ഷാ പറഞ്ഞു.
ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കണ്ടെത്തുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. ഇന്ന് അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിനു ശേഷമാണ് എല്ലാ കുറ്റവാളികളെയും കണ്ടെത്തണമെന്ന് കർശന നിർദേശം എൻഐഎക്ക് നൽകിയിരിക്കുന്നത്:
---------------
Hindusthan Samachar / Sreejith S