Enter your Email Address to subscribe to our newsletters

Kerala, 13 നവംബര്‍ (H.S.)
ഒരു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ദേശീയപാത നിര്‍മ്മാണം നടത്തിയതിന്റെ ഇരയാണ് അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ പിക്കപ്പ് വാനിന് മുകളില്‍ വീണ് മരിച്ച ഡ്രൈവറെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ.
വെളിച്ചമില്ലാതെ നടത്തിയ മണ്ണു മൂടലില്‍ ഒരു മനുഷ്യജീവന്‍ ചതഞ്ഞരഞ്ഞ് ഇല്ലാതായത് കഴിഞ്ഞ ദിവസമാണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗതയ്ക്കിരയായി ഓരോ ദിവസവും മനുഷ്യജീവന്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.ഈ അവസ്ഥയില്‍ പൂര്‍ത്തിയാക്കുന്ന ദേശീയപാത, മനുഷ്യ ജീവനുകളുടെ കൂട്ടക്കുരുതിക്കുള്ള ഇടങ്ങളായി മാറുമെന്നുള്ളത് ഭയാനകമായ യാഥാര്‍ത്ഥ്യമാണ്.പൊതു ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ദേശീയപാതാ നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ റീലിട്ടു നടക്കുന്ന സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ നിശബ്ദത പ്രതിഷേധാര്‍ഹമാണ്.മനുഷ്യജീവന്‍ വച്ചുള്ള കളിയിലും സിപിഎമ്മിന്റെയും ബിജെപിയുടേയും അന്തര്‍ധാര സജീവമാണെന്നതിന്റെ തെളിവാണ് സംസ്ഥാന സര്‍ക്കാരിന്റെ നിശബ്ദതയും നിസ്സംഗതയും.ദേശീയപാതാ നിര്‍മ്മാണത്തിന്റെ സുരക്ഷാ ഓഡിറ്റിംഗിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എപി അനില്‍കുമാര്‍ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR