Enter your Email Address to subscribe to our newsletters

Kerala, 13 നവംബര്‍ (H.S.)
എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും പാലക്കാട് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനുമായി പാലക്കാട് വച്ച് നടന്ന ചർച്ചക്കിടെ നടന്ന കയ്യാങ്കളിയിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് പ്രശാന്ത് ശിവനെ പരിഹസിച്ചു കൊണ്ട് മന്ത്രി രംഗത്തെത്തിയത്.
കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ, രാഷ്ട്രീയത്തിൽ ശാരീരിക ബലത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ലോകപ്രശസ്ത പ്രൊഫഷണൽ ബോഡിബിൽഡറായ റോണി കോൾമാൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം.
ജനാധിപത്യത്തിൽ മസിലിനാണ് പ്രാധാന്യമെങ്കിൽ റോണി കോൾമാൻ എന്നേ അമേരിക്കൻ പ്രസിഡന്റ് ആകുമായിരുന്നു. പാലക്കാട് നിന്നുള്ള വാർത്ത കണ്ടപ്പോൾ പറഞ്ഞതാണ്.
ചാനൽ സംവാദത്തിനിടെ, സി.പി.എം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവൻ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെ പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ എഴുന്നേറ്റതോടെയാണ് ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിടിച്ചു മാറ്റിയത്.
സംഭവത്തിന് പിന്നാലെ പി.എം. ആർഷോയും ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. പ്രശാന്ത് ശിവനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ആർഷോ കുറിച്ചത് ഇങ്ങനെയാണ്. ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്.
---------------
Hindusthan Samachar / Sreejith S