പാലക്കാട് കോണ്‍ഗ്രസ് രഹസ്യ യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പുറത്താക്കും വരെ പാര്‍ട്ടി ഓഫീസുകളില്‍ കയറുമെന്ന് പ്രതികരണം
Palakkad, 13 നവംബര്‍ (H.S.) ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാര്‍ട്ടി യോഗത്തില്‍. പാലക്കാട് കണ്ണാടിയിലെ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു രാഹുല്‍ എത്തി
Rahul manguttathil


Palakkad, 13 നവംബര്‍ (H.S.)

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാര്‍ട്ടി യോഗത്തില്‍. പാലക്കാട് കണ്ണാടിയിലെ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു രാഹുല്‍ എത്തിയത്. അതീവ രഹസ്യമായാണ് യോഗം ചേര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കളായിരുന്നു ചര്‍ച്ചാ വിഷയം.

എന്നാല്‍ വിവരം പുറത്തറിഞ്ഞതോടെ രഹസ്യയോഗം ചേര്‍ന്നു എന്നത് നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് എത്തിയിട്ടുണ്ട്. യോഗമല്ല നടന്നത് പാര്‍ട്ടി ഓഫീസില്‍ എത്തി രാഷ്ട്രീയ കാര്യങ്ങള്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയാണ് ചെയ്തത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതു വരെ കോണ്‍ഗ്രസ് ഓഫീസുകളില്‍ കയറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച് എംഎല്‍എ ആയ ആളാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള ബാധ്യത തനിക്ക് ഉണ്ടെന്നും രാഹുല്‍ പ്രതികരിച്ചു.

ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തും എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രഖ്യാപിച്ചിരുന്നു. നിയമസഭയില്‍ പോലും പ്രത്യേക ബ്ലോക്കായാണ് രാഹുല്‍ ഇരിക്കുന്നത്. ഇപ്പോള്‍ തദ്ദേശ തിരിഞ്ഞെടുപ്പിന്റെ ആനുകൂല്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാകാനുളള ശ്രമമാണ് രാഹുല്‍ നടത്തുന്നത്. ഇതില്‍ പ്രതിപക്ഷ നേതാവ് വിഡിി സതീശന്‍ എന്ത് പ്രതികരിക്കും എന്നാണ് ഇനി അറിയാനുള്ളത്.

---------------

Hindusthan Samachar / Sreejith S


Latest News