Enter your Email Address to subscribe to our newsletters

Palakkad , 13 നവംബര്‍ (H.S.)
തിരുവനന്തപുരം നഗരസഭയിൽ സർപ്രൈസ് സ്ഥാനാർത്ഥിമാരെ പ്രഖ്യാപിച്ചത് പോലെ സർപ്രൈസ് മേയറെയും പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മേയറെ തീരുമാനിക്കുക. ശബരിമലയും സ്വർണ്ണക്കൊള്ളയും തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് കെ സുരേന്ദ്രൻ ഈ വ്യക്തമാക്കിയത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ട് തന്നെ മുഴുവൻ സമയ പ്രചാരണങ്ങളിലേക്ക് കടക്കും. അടിസ്ഥാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് പറഞ്ഞുകൊണ്ടായിരിക്കും വോട്ട് തേടുകയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ തവണ കിറ്റ് കൊടുത്തപോലെയാകില്ല ഇത്തവണ ക്ഷേമ പെൻഷൻ വർധന. ജനങ്ങൾക്ക് കാര്യം അറിയാം. എല്ലാം സ്ഥലത്തും കൊള്ളയടിച്ചിട്ട് പെൻഷൻ തുക വർധിപ്പിച്ചിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മേയർ സ്ഥാനാർഥിയെ തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ തീരുമാനിക്കുമെന്ന് അദേഹം വ്യക്തമാക്കി.
അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് 2025 ഡിസംബർ 11 ന് നടക്കും. കേരളത്തിലെ മറ്റ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫലങ്ങൾക്കൊപ്പം 2025 ഡിസംബർ 13 ന് വോട്ടെണ്ണൽ നടക്കും.
പ്രധാന തിരഞ്ഞെടുപ്പ് വിശദാംശങ്ങൾ
പോളിംഗ് തീയതി: ഡിസംബർ 11, 2025 (സംസ്ഥാനവ്യാപകമായ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം).
പോളിംഗ് ജില്ലകൾ (രണ്ടാം ഘട്ടം): തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
വോട്ടെണ്ണൽ തീയതി: ഡിസംബർ 13, 2025, രാവിലെ 8 മുതൽ ആരംഭിക്കുന്നു.
പോളിംഗ് സമയം: രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ.
പ്രധാന തീയതികൾ: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 2025 നവംബർ 24 ആയിരുന്നു.
വോട്ടർമാർ: 2025 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം, പാലക്കാട് 24.11 ലക്ഷത്തിലധികം വോട്ടർമാരുണ്ട്.
---------------
Hindusthan Samachar / Roshith K