Enter your Email Address to subscribe to our newsletters

Kerala, 13 നവംബര്‍ (H.S.)
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു.ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കി.
എന്നാല്‍ അടിയന്തര ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും. അഡ്മിറ്റായിട്ടുള്ള രോഗികളുടെ ചികിത്സ, കാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു., അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റുമോര്‍ട്ടം പരിശോധനകള്‍ തുടങ്ങിയ സേവനങ്ങളാകും തടസ്സമില്ലാതെ തുടരും.മന്ത്രി വീണാ ജോര്‍ജുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. 21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും.
ഇന്ന് രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദ് നിര്‍വഹിക്കും.
---------------
Hindusthan Samachar / Sreejith S