Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 നവംബര്‍ (H.S.)
പിഎം ശ്രീയില്‍ നിന്ന് കേരളം പിന്നോട്ട് പോയത് ഇടതു രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരണത്തെ തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത് ആരുടേയും വിജയത്തിന്റേയും പരാജയത്തിന്റേയും കാര്യമല്ല. ആരെങ്കിലും ഇടപെട്ടതുകൊണ്ടാണ് എന്നും കരുതുന്നില്ല. എല്ലാ കൂടിയാലോചിച്ച് എടുത്ത് തീരുമാനമനാണ്. ആരുടേയും വിജയവും പരാജയവുമല്ല. ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്ന് ആര് പുറകോട്ട് പോയി എന്ന പോസ്റ്റുമോര്‍ട്ടം നടത്തുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെ നടപ്പാക്കണം എന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് പഠിക്കേണ്ട ഗതികേട് സിപിഎമ്മിന് ഇല്ലെന്നും മന്ത്രി തുറന്നടിച്ചു.
കേരളത്തില്‍ വിദ്യാഭ്യാസ മേഖലയുടെ താല്പ്പര്യം സംരക്ഷിച്ച് മുന്നോട്ടു പോകാനാണ് ശ്രമിച്ചത്. അത് ഭരണപരമായ ഉത്തരവാദിത്വവും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ സമീപനത്തിന്റേയും ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കാന്‍ ശ്രമിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. അതിന്റെ ഭാഗമായാണ് പിഎം ശ്രീയില്‍ ഒപ്പുവച്ചത്. അപ്പോഴും കേരളത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തു സൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിരുന്നു. ഇക്കാര്യം കേന്ദ്രവിദ്യാഭ്യാസമന്ത്രിയുമായുള്ള ചര്‍ച്ചയിലും വ്യക്തമാക്കിയിരുന്നു എന്നും ശിവന്‍കുട്ടി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇനി എസ്എസ്‌കെ ഫണ്ട് ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ലഭിക്കേണ്ട് 15000 കോടി കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ എനിക്കില്ല. അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S