Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 നവംബര്‍ (H.S.)
എസ്‌ഐആറുമായി ബന്ധപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന എല്ലാ നിലപാടിനെയും ബിജെപി സ്വാഗതം ചെയ്യുന്നു.
എസ്‌ഐആർ സമയബന്ധിതമായി കേരളത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഒരേയൊരു രാഷ്ട്രീയ പാർട്ടി ബിജെപി മാത്രമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജെ. ആർ. പദ്മകുമാർ.
വോട്ടർ പട്ടിക പരിഷ്‌കരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന എല്ലാ തീരുമാനത്തിനും ഉറച്ച പിന്തുണ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച തീയതികളിൽ തന്നെ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പിലാക്കണം എന്നതാണ് ബിജെപിയുടെ നിലപാട്. ഇക്കാര്യം പാർട്ടിയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ പങ്കെടുത്തു കൊണ്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും അഡ്വ.ജെ.ആർ.പദ്മകുമാർ പ്രസ്താവിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR