അടൂരില്‍ ഫിനാൻസ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച്‌ 1,75,000 ലക്ഷം രൂപ തട്ടി; പ്രതികള്‍ പിടിയില്‍
Adoor, 15 നവംബര്‍ (H.S.) അടൂരില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. രണ്ട് ഫിനാൻസ് സ്ഥാപനങ്ങളിലായിട്ടാണ് പ്രതികള്‍ മുക്കുപണ്ടം പണം വെച്ച്‌ പണം തട്ടിയത്. ഇളമണ്ണൂർ സ്വദേശിയായ മഞ്ജു ഭവനില്‍ രമേശ്‌ ഭാര്യ മഞ്ജു(28), മുക
Finacial fraud case


Adoor, 15 നവംബര്‍ (H.S.)

അടൂരില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. രണ്ട് ഫിനാൻസ് സ്ഥാപനങ്ങളിലായിട്ടാണ് പ്രതികള്‍ മുക്കുപണ്ടം പണം വെച്ച്‌ പണം തട്ടിയത്.

ഇളമണ്ണൂർ സ്വദേശിയായ മഞ്ജു ഭവനില്‍ രമേശ്‌ ഭാര്യ മഞ്ജു(28), മുക്കുവണ്ടം പണയം വയ്ക്കാൻ ഏല്‍പ്പിച്ച മഞ്ജുവിന്റെ ബന്ധവും സുഹൃത്തുമായ പോരുവഴി സ്വദേശി വലിയത്ത് പുത്തൻവീട്ടില്‍ ജിത്തു എന്ന് വിളിക്കുന്ന നിഖില്‍ (27), അടൂർ കനാല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചിറയൻകീഴ് സ്വദേശിയായ സരള ഭവനില്‍ സജിത്ത് (30) എന്നിവരാണ് പിടിയിലായത്.

അടൂർ സ്റ്റേഷൻ പരിധിയില്‍ ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച്‌ 1,75,000 രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ അനൂപ് രാഘവൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്.

ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യ സ്ഥാപനത്തില്‍ മുക്കുവണ്ടം പണയം വെച്ച്‌ പണം തട്ടിയെടുത്തതിലേക്ക് നൂറനാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിരുന്ന കേസിലേക്ക് പ്രതിയെ നൂറനാട് പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

മറ്റൊരു സംഭവത്തില്‍ തൃശൂർ മേലൂരില്‍ വ്യാജ സ്വർണം പണയം വെച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. തിരിച്ചറിയാൻ കഴിയാത്ത കഴിയാത്തവിധം നിർമിച്ച വ്യാജ സ്വർണം പണയം വെച്ച്‌ സഹകരണ ബാങ്കില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. 10 പേർ ചേർന്ന് 40 ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ മേലൂർ സഹകരണ ബാങ്ക് അധികൃതർ പോലീസിന് പരാതി നല്‍കിയതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട സഹകരണ റജിസ്ട്രാർക്കും പരാതി നല്‍കി. ബാങ്കിന്റെ ഹെഡ് ഓഫിസിലും പാലപ്പിള്ളി, അടിച്ചിലി, മുരിങ്ങൂർ, പൂലാനി ശാഖകളിലുമാണു വ്യാജ സ്വർണം പണയം വച്ചിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News