തിരുവനന്തപുരത്തെ പൈതൃക നഗരമായി പ്രഖ്യാപിക്കണം: ജോര്‍ജ് ഓണക്കൂര്‍
Thiruvananthapuram, 15 നവംബര്‍ (H.S.) സ്വാതിതിരുനാളിനെപ്പോലുള്ളവര്‍ ഭരിച്ചിരുന്ന, ഷഡ്കാല ഗോവിന്ദമാരാരെപ്പോലുള്ള സംഗീതജ്ഞരെയും ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷതേടിയെത്തിയവരെയും സംരക്ഷിച്ച, കലയുടെയും സാഹിത്യത്തിന്റെയും ഉറവിടമായിരുന്ന തിരുവനന
George Onakkoor


Thiruvananthapuram, 15 നവംബര്‍ (H.S.)

സ്വാതിതിരുനാളിനെപ്പോലുള്ളവര്‍ ഭരിച്ചിരുന്ന, ഷഡ്കാല ഗോവിന്ദമാരാരെപ്പോലുള്ള സംഗീതജ്ഞരെയും ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷതേടിയെത്തിയവരെയും സംരക്ഷിച്ച, കലയുടെയും സാഹിത്യത്തിന്റെയും ഉറവിടമായിരുന്ന തിരുവനന്തപുരത്തെ കേരളത്തിന്റെ പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്ന് പ്രമുഖ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ആവശ്യപ്പെട്ടു.

ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷന്‍ കരമന ജയന്‍ നയിക്കുന്ന വികസിത അനന്തപുരി സന്ദേശ യാത്രയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എവിടെച്ചെല്ലുമ്പോഴും ഞാന്‍ അഭിമാനത്തോടെ പറയും എന്റെ രാജ്യം ഭാരതമെന്ന്. ഭാരതം എന്നത് ഹര്‍ഷപുളകിതമാക്കുന്ന പദമാണ്. ഭാരതത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എവിടെയും പറയാന്‍ ഒരുദാസീനതയും പാടില്ല.

രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം നാടിന്റെയും ജനങ്ങളുടെയും പുരോഗതിയാണ്. ജീവിതത്തിലെ ആദ്യ 15 വര്‍ഷമൊഴികെ ബാക്കി ശ്രീപദ്മനാഭന്റെ അനന്തപുരിയില്‍ ജീവിക്കാന്‍ ഭാഗ്യമുണ്ടായ ആളാണ് ഞാന്‍. എന്റെ ഓരോ കാലടിയും ഈ നഗരത്തില്‍ പതിഞ്ഞു കിടപ്പുണ്ട്. പരമ്പരാഗത കലകളുടെ കേന്ദ്രവും പ്രകൃതി അനുഗ്രഹിച്ച ക്ഷേത്രനഗരവുമാണിത്.

ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കണം. അത് സ്വര്‍ണം ചെമ്പാക്കാന്‍ വേണ്ടിയല്ല. ഞാന്‍ ശബരിമലയില്‍ പോകുന്നത് അവിടെ സ്വര്‍ണം എവിടെയാണിരിക്കുന്നതെന്ന് നോക്കാനല്ല. ഈശ്വര സാക്ഷാത്കാരത്തിനാണ്.

തിരുവനന്തപുരം നഗരത്തിന്റെ കലയും സംസ്‌കാരവും വീണ്ടെടുക്കണം. വികസനം ഉണ്ടാകണം. റോഡുകള്‍ വികസിതമാകണം.

കെട്ടിടങ്ങളുടെ പൈതൃക ഭംഗി വീണ്ടെടുക്കണം. തിരുവനന്തപുരം നമ്മുടെ പൈതൃക നഗരമാണ്. കോഴിക്കോട് സാഹിത്യനഗരവും കോട്ടയം അക്ഷരനഗരവുമായി പ്രഖ്യാപിച്ചതുപോലെ തിരുവനന്തപുരത്തെ നമ്മുടെ പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News