Enter your Email Address to subscribe to our newsletters

Kochi, 15 നവംബര്‍ (H.S.)
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 2,600 രൂപയാണ് സംസ്ഥാനത്ത് ഒരു പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,720 രൂപയാണ്. ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11465 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9430 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7345 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4740 രൂപയാണ്. വെള്ളിയുടെ വില 170 രൂപയാണ്.
സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു വിപണിയില്‍ നിന്ന് ലഭിച്ചിരുന്നു. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ട് ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് ഉണ്ടായിവരുന്നത്.
എന്നാൽ, ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം ഒരു ലക്ഷം രൂപ ചെലവാകും. വിപണിയിൽ ഏറ്റവും കുറഞ്ഞ 5% പണിക്കൂലി, 3% ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജ് എന്നിവ ഉൾപ്പെടുമ്പോഴാണ് ഇത്രയും തുകയാകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR