Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 നവംബര്‍ (H.S.)
പാലത്തായി പീഡനക്കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് ഉണ്ടായിരുന്നു.
കേസില്‍ പോരായ്മ ഉണ്ടായപ്പോള്‍ ഇടപ്പെട്ടു. കേസില്‍ പരാതി ഉണ്ടായപ്പോള്‍ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കേരള പൊലീസ് അഭിനന്ദനം അർഹിക്കുന്നു.
ലീഗ്, എസ്ഡിപിഐ പ്രവർത്തകർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. കേസിലെ സർക്കാർ അഭിഭാഷകരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് ഷൈലജ ടീച്ചര്‍ പറഞ്ഞു.
എസ്ഡിപിഐ മറ്റും ഒരുപാട് അപവാദ പ്രചരണങ്ങള്‍ നടത്തി. ഇപ്പോഴും അത്തരം പ്രചരണം നടത്തുന്നുവെന്ന് ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവിനാണ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. പോക്സോ കുറ്റങ്ങളില്‍ 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും (20 വർഷം വീതം) ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR