Enter your Email Address to subscribe to our newsletters

CHENNAI, 15 നവംബര്‍ (H.S.)
മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്‌റ്റനുമായ സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിൽ. ചെന്നൈ സൂപ്പർ കിങ്സ് ടീം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് താരം സാം കറനും ചെന്നൈയിൽനിന്ന് രാജസ്ഥാനിലേയ്ക്ക് പോകും.
അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ എം എസ് ധോണിയോടൊപ്പം സഞ്ജുവും ചെന്നൈക്കായി കുപ്പായം അണിയും. താരങ്ങളുടെ കൈമാറ്റക്കരാർ യഥാർഥ്യമായതായി ചെന്നൈ സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ചെന്നൈയിലേക്കു വരുമ്പോൾ സഞ്ജുവിനു ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ലായെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ഋതുരാജ് ഗെയ്‌ക്വാദിൽനിന്ന് ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത ധോണി തന്നെയാകും ഇത്തവണ ടീമിനെ നയിക്കാൻ സാധ്യത.
കഴിഞ്ഞതവണ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. 2021 മുതല്‍ 67 മത്സരങ്ങളിൽ സഞ്ജു ടീമിനെ നയിച്ചു. 33 എണ്ണം വീതം വിജയിക്കുകയും 33 എണ്ണം തോൽക്കുകയും ചെയ്‌തു. 2024 ലെ ഐപിഎൽ സീസണിൽ താരം തന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 48.27 ശരാശരിയിലും 153.47 എന്ന സ്ട്രൈക്ക് റേറ്റിലും 531 റൺസാണ് സ്വന്തമാക്കിയത്.2016, 2017 സീസണുകളിൽ സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിനെയാണ് പ്രതിനിധീകരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR