തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍
Thiruvananthapuram, 15 നവംബര്‍ (H.S.) വധശ്രമം, മോഷണം അടക്കം തമിഴ്‌നാട്ടില്‍ നിരവധി കേസുകളിലെ പ്രതികളെ വർക്കല പോലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും മുങ്ങി കേരളത്തിലെത്തിയ പ്രതികളെയാണ് വർക്കല പോലീസ് പിടികൂടിയത്. സംഭവത്തില്‍ കോയമ്ബത്തൂർ സ്വദേശികള
Theft case


Thiruvananthapuram, 15 നവംബര്‍ (H.S.)

വധശ്രമം, മോഷണം അടക്കം തമിഴ്‌നാട്ടില്‍ നിരവധി കേസുകളിലെ പ്രതികളെ വർക്കല പോലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും മുങ്ങി കേരളത്തിലെത്തിയ പ്രതികളെയാണ് വർക്കല പോലീസ് പിടികൂടിയത്.

സംഭവത്തില്‍ കോയമ്ബത്തൂർ സ്വദേശികളായ ശരവണൻ(22), ഗോകുല്‍ ദിനേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. സംശയം തോന്നി ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോള്‍ ഇരുവരും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതിനെത്തുടർന്ന് വർക്കല പോലീസ് തമിഴ്നാട് പോലീസിനെ ബന്ധപ്പെട്ടപ്പോഴാണ് ഇരുവരും നിരവധി കേസുകളിലെ പ്രതികളാണെന്നുള്ള വിവരം ലഭിച്ചത്.

തമിഴ്‌നാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. പാപനാശം വിനോദസഞ്ചാര മേഖലയില്‍ നിന്ന് സംശയാസ്‌പദമായ സാഹചര്യത്തിലാണ് വർക്കല പോലീസ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും യാതൊന്നും വിട്ടുപറഞ്ഞില്ല. ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇവർ തമിഴ്‌നാട്ടിലെ കോയമ്ബത്തൂർ സ്വദേശികളാണെന്ന് മനസിലായി. തുടർന്ന് ഇരുവരെയും വർക്കല പോലീസ് കരുതല്‍ തടങ്കലിലെടുത്തു.

ഇതേത്തുടർന്നാണ് വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് തമിഴ്‍നാട് പോലീസിനെ ബന്ധപ്പെട്ടത്. ഈ സമയത്താണ് തമിഴ്നാട് വടവള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമം,മോഷണം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ള പ്രതികളാണ് ഇവരെന്ന് മനസിലായത്. പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നും പോലീസ് തിരുവനന്തപുരത്ത് വർക്കലയിലെത്തി. ഇരുവരെയും തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുക്കുകയും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News