Enter your Email Address to subscribe to our newsletters

New delhi, 15 നവംബര്‍ (H.S.)
ബാലസാഹിത്യ പുരസ്‌കാര ജേതാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച് കേന്ദ്ര സാഹിത്യ അക്കാദമി. 24 ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള എഴുത്തുകാരണ് ഒത്തു കൂടിയത്. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് പ്രൊഫ. കുമുദ് ശര്‍മ്മ സംഗമത്തില്‍ അധ്യക്ഷതവഹിച്ചു. എല്ലാ അവാര്‍ഡു ജേതാക്കളും യോഗത്തില്‍ സംസാരിച്ചു.
ഭാവനാത്മകവും അര്‍ത്ഥവത്തായതുമായ കഥപറച്ചിലിലൂടെ യുവമനസ്സുകളെ പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എഴുത്തുകാര്‍ അവരുടെ അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും പങ്കുവച്ച് സംസാരിച്ചുയ
ബാലസാഹിത്യത്തിന്റെ ജനപ്രിയമായ പാരമ്പര്യം പ്രൊഫ. കുമുദ് ശര്‍മ്മ ഊന്നിപ്പറഞ്ഞു. പഞ്ചതന്ത്രം അതിന്റെ പ്രധാന ഉദാഹരണമാണ്. പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും പുതിയ വെല്ലുവിളികള്‍ക്കിടയില്‍ ഇന്നത്തെ കുട്ടികളുടെ എഴുത്തുകാര്‍ എഴുതേണ്ടതുണ്ട്.നിലവിലെ കുട്ടികളുടെ എഴുത്തുകാര്‍ കുട്ടികള്‍ക്ക് ധാര്‍മ്മിക മൂല്യങ്ങളുടെയും അറിവിന്റെയും നിധിയാണ്, അത് അവരുടെ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിക്കും. ഇന്നത്തെ കുട്ടികളെ പ്രേതകഥകളാലും യക്ഷിക്കഥകളാലും ആകര്‍ഷിക്കാന്‍ കഴിയില്ല, കാരണം യുക്തി, അറിവ്, ഭാവന എന്നിവയില്‍ നിന്ന് പിറന്ന നിരവധി ചോദ്യങ്ങള്‍ അവരിലുണ്ട്. അവാര്‍ഡ് നേടിയ എല്ലാ എഴുത്തുകാരെയും അഭിനന്ദിച്ചുകൊണ്ട് കുമുദ് ശര്‍മ്മ പറഞ്ഞു.
മലയളാം വിഭാഗത്തില്‍ ശ്രീജിത്ത് മൂത്തേടത്തിന് പരുസ്‌കാരം നേടി കൊടുത്തത് പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലാണ്. 2022-ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണിത്. ശിലാഫലകവും 50,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനാണ്. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാനസമിതിയംഗവും തൃശൂര്‍ജില്ലാ മുന്‍ അധ്യക്ഷനുമാണ്. പാലറ്റ്, നയന്‍മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നോവല്‍, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S