നൗഗാം പൊലീസ് സ്റ്റേഷനിലെ വന്‍ സ്‌ഫോടനത്തില്‍ മരണം ഒന്‍പതായി; വിശദപരിശോധനക്ക് പ്രത്യേക സംഘം
Jammu kashmir, 15 നവംബര്‍ (H.S.) ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ മരണം ഒന്‍പതായി. പരുക്കേറ്റ 20 പേരില്‍ 5 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. ഫരീദാബാദില്‍ തീവ്രവാദ കേസില്‍ ഉള്‍പ്പെട്ട് ഡോക്ടര്‍ മുസമ്മില്‍ ഗന
blast


Jammu kashmir, 15 നവംബര്‍ (H.S.)

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ മരണം ഒന്‍പതായി. പരുക്കേറ്റ 20 പേരില്‍ 5 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.

ഫരീദാബാദില്‍ തീവ്രവാദ കേസില്‍ ഉള്‍പ്പെട്ട് ഡോക്ടര്‍ മുസമ്മില്‍ ഗനായിയുടെ വാടക വീട്ടില്‍ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. പരിശോധനയ്ക്കിടെ ഉണ്ടായ അപകടം എന്നാണ് സ്ഥിരീകരണം.

പോലീസ് സ്‌റ്റേഷന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. പുലര്‍ച്ചെ നടന്ന സ്‌ഫോടനം നാടിനെ ആകെ ആശങ്കയിലാക്കി. ഫൊറന്‍സിക് വിദഗ്ധരും പൊലീസും റവന്യൂ അധികൃതരും പരിശോധന നടത്തുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനത്തിനുശേഷം ചെറിയ സ്‌ഫോടനങ്ങളുണ്ടായി.

സ്‌ഫോടനമുണ്ടായ നൗഗാം പൊലീസ് സ്റ്റേഷനു മുന്നില്‍ ജയ്‌ഷെ മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ച് നടത്തിയ അന്വേഷണമാണ് വലിയ തീവ്രവാദസംഘത്തിലേക്ക് എത്തിയത്. 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തു. ഫരീദാബാദിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്തത് ജമ്മു പൊലീസാണ്. അതിനാലാണ് സ്‌ഫോടക വസ്തുക്കള്‍ ഇവിടേയ്ക്ക് കൊണ്ടുവന്നത്.

അതിനിടെ പോലീസ് സ്‌റ്റേഷനില്‍ സ്‌ഫോടനം നടത്തിയതാണെന്ന അവകാശവാദവുമായി ഒരു തീവ്രവാദസംഘടന രംഗത്ത് എത്തിയിട്ടുണ്ട്. ജയ്‌ഷേ മുഹമ്മദിന്റെ നിഴല്‍ സംഘടനയാണ് സ്‌ഫോടനം നടത്തിയതാണെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

---------------

Hindusthan Samachar / Sreejith S


Latest News