Enter your Email Address to subscribe to our newsletters

Kochi, 15 നവംബര്‍ (H.S.)
കൊച്ചിയില്‍ പന്ത്രണ്ട് വയസുകാരനെ അമ്മയും ആണ്‍സുഹൃത്തും ആക്രമിച്ചത് അതിക്രൂരമായി. അമ്മയ്‌ക്കൊപ്പം ആണ്‍സുഹൃത്ത് ഒരുമിച്ച് താമസിക്കുന്നതില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ കുട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതിലെ വൈരാഗ്യമാണ് മര്‍ദിച്ച് തീര്‍ത്തത് എന്നാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ ഇരുവരേയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനല്‍ അവതാരകയുമാണ് കുട്ടിയുടെ അമ്മ. ആണ്‍സുഹൃത്ത് ഓണ്‍ലൈന്‍ ചാനലിലെ പ്രവര്‍ത്തകനാണ്. ഇവിടെ വച്ചുളള പരിചയമാണ് ഒരുമിച്ചുള്ള താമസത്തിലേക്ക് എത്തിയത്. ഭര്‍ത്താവുമായി അകന്ന് കലൂരിലെ ഫ്‌ലാറ്റിലാണ് യുവതി കുട്ടിയുമായി താമസിച്ചിരുന്നത്. ഇവിടേക്കാണ് ആണ്‍സുഹൃത്തും എത്തിയത്. കുട്ടിക്ക് ഇതില്‍ ആദ്യം മുതല്‍ എതിര്‍പ്പുണ്ടായിരുന്നു.
ഇടക്കിടെ ഫ്‌ലാറ്റിലേക്ക് എത്താറുള്ള ആണ്‍സുഹൃത്ത് ഒരാഴ്ച മുമ്പാണ് ഇവിടെ സ്ഥര താമസം തുടങ്ങിയത്. അമ്മയ്‌ക്കൊപ്പം കുട്ടി ഒരു മുറിയില്‍ കിടന്നതാണ് ആണ്‍സുഹൃത്തിനെ പ്രകോപിപ്പിച്ചത്. ഇതോടെ ഇയാള്‍ കുട്ടിയ കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തി മര്‍ദിച്ചു. തല ഭിത്തിയിലും ബാത്ത് റൂമിലെ വാതിലും ഇടിച്ചു. ചവിട്ടി താഴെയിടുകയും ചെയ്തു. ഇതുകണ്ടു നിന്ന അമ്മ തടയാന്‍ ശ്രിമക്കാതെ കുട്ടിയുടെ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിക്കുയാണ് ചെയ്തത്.
അവശനായ കുട്ടി പിതാവിനെ വിവരം അറിയിച്ചു പിതാവാണ് ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരം അറിയിച്ചതും.
---------------
Hindusthan Samachar / Sreejith S