തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധം തൃശൂരിൽ കോൺഗ്രസിൽ കൂട്ടരാജി; രാജി വച്ചത് ജനറൽ സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും രണ്ട് കൗൺസിലർമാരും
Kerala, 15 നവംബര്‍ (H.S.) തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധത്തെ തുടർന്ന് തൃശൂരിൽ കോൺഗ്രസിൽ കൂട്ടരാജി. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തൃശൂർ കോൺഗ്രസ്സിൽ നേതാക്കളടക്കം രാജി വച്ചു. കുര്യച്ചിറ വെസ്റ്റിൽ സീറ
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധം തൃശൂരിൽ കോൺഗ്രസിൽ കൂട്ടരാജി;  രാജി വച്ചത് ജനറൽ സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും രണ്ട് കൗൺസിലർമാരും


Kerala, 15 നവംബര്‍ (H.S.)

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധത്തെ തുടർന്ന് തൃശൂരിൽ കോൺഗ്രസിൽ കൂട്ടരാജി. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തൃശൂർ കോൺഗ്രസ്സിൽ നേതാക്കളടക്കം രാജി വച്ചു. കുര്യച്ചിറ വെസ്റ്റിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഡി സി സി ജനറൽ സെക്രട്ടറി . ഒല്ലൂർ ബ്ലോക്ക് സെക്രട്ടറി ഷോമി ഫ്രാൻസിസ് കുര്യച്ചിറ ഡിവിഷനിൽ സ്വതന്ത്രമായി മത്സരിക്കും. രാജി വച്ച ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജോർജ്ജ് ചാണ്ടി മിഷൻ ക്വാർട്ടേഴ്സിൽ നിന്നും സ്വതന്ത്രനായി ജനവിധി തേടും. കോൺഗ്രസ് കൗൺസിലർ നിമി റപ്പായി എൽ ഡി എഫിൽ ചേരും.

ഇന്നലെ രാത്രി ഏറെ വൈകിയാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ഇത് പുറത്ത് വന്നതിന് പിന്നാലെയാണ് തൃശൂർ കോൺഗ്രസ്സിൽ കൂട്ടരാജി. ഇന്ന് രാവിലെ തന്നെ കുര്യച്ചിറയിലെ നിലവിലുള്ള കോൺഗ്രസിന്റെ കൗൺസിലർ നിമ്മി റപ്പായി നേരെ എൽ ഡി എഫിൽ ചേർന്നിരുന്നു. എൻ സി പി യിൽ ചേർന്ന അവർ എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായി ഒല്ലൂരിൽ നിന്നും മത്സരിക്കും. അതിനു ശേഷം മിഷൻ ക്വാർട്ടേഴ്സിലെ കോൺഗ്രസിന്റെ സ്ഥാനാർഥിയായ ബൈജു വർഗീസിനെതിരെ മുൻ കൗൺസിലർ ജോർജ്ജ് ചാണ്ടി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നു. അതിനു തൊട്ടു പിന്നാലെ കുര്യച്ചിറ വാർഡിൽ കെ മുരളീധരന്റെ വിശ്വസ്തനായ സജീവൻ കുര്യച്ചിറയ്ക്കെതിരെ വിമതനായി കോൺഗ്രസ് നേതാവ് ഷോമി വർഗീസ് രംഗത്ത് വന്നു. അതോടൊപ്പം തന്നെ കുര്യച്ചിറയിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന രവി തനിക്കലിനെ പാർട്ടി തഴഞ്ഞതിൽ പ്രതിഷേധിച്ച് രവി താന്നിക്കൽ തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെക്കുകയും സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു.

എന്തായാലും കേരളത്തിലുടനീളം സ്ഥാനാർഥി നിർണയത്തെ തുടർന്ന് വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിട്ട് കൊണ്ടിരിക്കുന്നത്. കോട്ടയത്തു സമാനമായ രീതിയിൽ കോൺഗ്രസ് നേതാവിന്റെ ഭാര്യ വിമത സ്ഥാനാർത്ഥിയായി രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ ഉറച്ച വാർഡിൽ വെൽഫെയർ പാർട്ടിക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്.

പത്താം വാർഡ് കോൺഗ്രസിന്റെ ഉറച്ച വാർഡാണ്‌. കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ച വാർഡാണ്‌ ഇത്. ഈ വാർഡ് വെൽഫെയർ പാർട്ടിക്ക് വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ചാണ്, കോൺഗ്രസ് നേതാവും ഐ എൻ ടി യു സി പ്രവർത്തകനും ആയുള്ള നജീബ് കാഞ്ഞിരപ്പള്ളിയുടെ ഭാര്യ റസീന നജീബിനെ വിമത സ്ഥാനാർത്ഥിയാക്കി രംഗത്ത് ഇറക്കിയിട്ടുള്ളത്.

വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടുന്നത്, കോൺഗ്രസിന് പ്രാദേശിക തലത്തിൽ കടുത്ത തിരിച്ചടിക്ക് കാരണമാകും എന്ന വികാരമാണ് കോൺഗ്രസ് പ്രവർത്തകർക്ക് ഉള്ളത്. റസീനയെ കളത്തിലിറക്കുന്നതോടെ, മറ്റു പല നേതാക്കളുടെയും പിന്തുണ പരോക്ഷമായി നജീബിന് ലഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.

---------------

Hindusthan Samachar / Roshith K


Latest News