ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞില്ല . - പദ്മജ വേണുഗോപാൽ
Trissur, 15 നവംബര്‍ (H.S.) തൃശൂർ: പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വോട്ട് ചോരി ഇ വി എം ആരോപണങ്ങൾക്കെതിരെ വിമർശനവുമായി പദ്മജ വേണുഗോപാൽ. ബിഹാറിലെയും മഹാരാഷ്ട്രയിലെയും ബി ജെ പി വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വിമർശനത്തിന
ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ  വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞില്ല . - പദ്മജ വേണുഗോപാൽ


Trissur, 15 നവംബര്‍ (H.S.)

തൃശൂർ: പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വോട്ട് ചോരി ഇ വി എം ആരോപണങ്ങൾക്കെതിരെ വിമർശനവുമായി പദ്മജ വേണുഗോപാൽ. ബിഹാറിലെയും മഹാരാഷ്ട്രയിലെയും ബി ജെ പി വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വിമർശനത്തിനെതിരെയാണ് അവർ രംഗത്ത് വന്നത്. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് പദ്മജ പ്രതികരിച്ചത്.

ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞു കേട്ടില്ല.കോൺഗ്രസ്‌ ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവാണു. ചുറ്റും നിൽക്കുന്ന സ്തുതി പാഠകരുടെ വാക്കുകൾ മാത്രം കേട്ടു പ്രവർത്തിച്ചാൽ ഇങ്ങിനെ ഇരിക്കും. ജയം അംഗീകരിക്കുന്നത് പോലെ തോൽവിയും അംഗീകരിക്കണം. എന്നിങ്ങനെയായിരുന്നു പദ്മജയുടെ പ്രതികരണം.

പദ്മജയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞു കേട്ടില്ല. കോൺഗ്രസ്‌ ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവാണു. ഒരു നേതാവ് ജനങ്ങളുടെ കൂടെ കടലിൽ ചാടുന്നത് കാണാൻ ഒക്കെ രസമുണ്ട് .അതു ഇടവേളകളിൽ മാത്രം. ഇടയ്ക്കു വല്ലപ്പോഴും പാർട്ടി പ്രവർത്തകരെ കാണാൻ സമയം കണ്ടെത്തിയിരുന്നു എങ്കിൽ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു .

അല്ലാതെ ചുറ്റും നിൽക്കുന്ന സ്തുതി പാഠകരുടെ വാക്കുകൾ മാത്രം കേട്ടു പ്രവർത്തിച്ചാൽ ഇങ്ങിനെ ഇരിക്കും. ജയം അംഗീകരിക്കുന്നത് പോലെ തോൽവിയും അംഗീകരിക്കണം. കർണാടകയിലും തെലുങ്കനായിലും ഒരു രീതി ബാക്കിയുള്ള സ്ഥലത്തു തോൽക്കുമ്പോൾ വേറെ രീതി .ഇന്ത്യയിലെ ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതിയോ ? ഞാൻ ഇത് എഴുതിയതിനു എന്നെ കൂലിക്കു ചീത്ത വിളിക്കുന്ന പാവങ്ങളോട് എനിക്ക് സഹതാപം മാത്രമേ ഉള്ളു. എനിക്ക് കോൺഗ്രസ്‌ നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു മോദിജിയെ ചീത്ത വിളിക്കുന്നത്‌ നിർത്തി ജനങ്ങളുടെ പ്രശനങ്ങളെ പറ്റി പറയുക. വികസനത്തെ പറ്റി പറയുക 🙏🙏🙏🙏 പദ്മജ പറഞ്ഞു

2024 മാർച്ച് 7 ന് ന്യൂഡൽഹിയിൽ വച്ചാണ് പത്മജ വേണുഗോപാൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നത് . കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) മുൻ ജനറൽ സെക്രട്ടറിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്നു അവർ.

കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വർഷങ്ങളോളം പ്രകടിപ്പിച്ചതിനു ശേഷമാണ് പാർട്ടി മാറാനുള്ള അവരുടെ തീരുമാനം. തന്നെ അവഗണിക്കുകയും പരാതികൾ അവഗണിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വമാണ് താൻ ബിജെപിയിലേക്ക് മാറിയതിന് പ്രധാന കാരണമെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു .

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ അന്തരിച്ച കെ. കരുണാകരന്റെ മകളാണ് പത്മജ വേണുഗോപാൽ. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവരുടെ കൂറുമാറ്റം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News