Enter your Email Address to subscribe to our newsletters

Kasargode, 15 നവംബര്‍ (H.S.)
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് അമ്മയുടെ സുഹൃത്ത്. പോലീസില്‍ ലഭിച്ച് പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ില്‍. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറ സുരേഷിനെയാണ് ബേക്കല്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരാള്‍ നേരത്തേ അറസ്റ്റിലായിരുന്നു.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാണത്തൂര്‍ സ്വദേശിയായ അനസിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ പരിശോധന ശേഷമാണ് രണ്ടാമത്തെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S