സീറ്റ് നിഷേധിച്ചു, തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു
Thiruvanathapuram, 15 നവംബര്‍ (H.S.) തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു.തൃക്കണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത
anand


Thiruvanathapuram, 15 നവംബര്‍ (H.S.)

തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു.തൃക്കണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്‌സാപ്പിലൂടെ ആത്മഹത്യ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദിന്റെ ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതിനാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ആനന്ദ് തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ ആനന്ദ് ഇല്ലായിരുന്നു എന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. തൃക്കണാപുരത്ത് വി. വിനോദ് കുമാര്‍ ആണ് നിലവിലെ ബിജെപി സ്ഥാനാര്‍ഥി.

ആനന്ദിന്റേതായി ഒരു കുറിപ്പ് പുറത്തു വന്നിട്ടുണ്ട്. ഇതില്‍ പറയുന്നത് ബിജെപി നേതൃത്വം മണ്ണ് മാഫിയയുടെ ഒപ്പം ചേര്‍ന്ന് തനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു എന്നാണ്. കുട്ടിക്കാലം മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായിരുന്നു. ഇതുവരേയും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനായാണ് ജീവിച്ചത്. എന്നാല്‍ അത് പരിഗണിക്കപ്പെട്ടില്ല. തന്റെ മൃതദേഹം പാര്‍ട്ടി ഓഫീസുകളില്‍ കൊണ്ടുപോവുകരുത്. പാര്‍ട്ടി നേതാക്കളാരും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും വരരുത് എന്നും പറഞ്ഞിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News