Enter your Email Address to subscribe to our newsletters

Delhi, 16 നവംബര്‍ (H.S.)
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും വിദ്യാർത്ഥി നിധി ട്രസ്റ്റും സംയുക്തമായി നൽകിവരുന്ന പ്രൊഫ യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്കാര ജേതാവായി സ്മൈൽ റോട്ടി ബാങ്ക് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീകൃഷ്ണ പാണ്ഡെ യെ തെരഞ്ഞെടുത്തു.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ അദ്ദേഹം
കുട്ടികൾക്കിടയിലെ ഭിക്ഷാടനം തടയാനും, അശരണരായ വ്യക്തികൾക്ക് തണലൊരുക്കാനും അശ്രാന്തം പരിശ്രമിക്കുന്ന ഒരു ശ്രദ്ധേയനായ സാമൂഹിക സേവകനാണ്.
ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽ 28, 29, 30 തീയ്യതികളിലായി നടക്കുന്ന 71-ാം എബിവിപി ദേശീയ സമ്മേളനത്തിൽ വെച്ചാണ് പുരസ്കാര സമർപ്പണം.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്കാരം.
ആധുനിക എബിവിപിയുടെ ശിൽപ്പിയും മുൻ ദേശീയ അധ്യക്ഷനുമായ പ്രൊഫസർ യശ്വന്ത് റാവു കേൽക്കറുടെ സ്മരണാർഥം 1991 മുതലാണ് പുരസ്കാരദാനം ആരംഭിച്ചത്.എബിവിപിയെ സുശക്തമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സുപ്രധാന പങ്ക് വഹിച്ച യശ്വന്ത് റാവു ഖേൽക്കർ വിദ്യാർത്ഥി സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഉദാത്തമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും , പരിസ്ഥിതി സംരക്ഷണത്തിനും അതേപോലെ സാമൂഹിക സേവന രംഗത്തും സ്തുത്യർഹമായ സംഭാവനകൾ നൽകിവരുന്ന ഭാരതത്തിലെ യുവ സംരംഭകർക്ക് പുരസ്കാരം സമ്മാനിച്ച് അവരെ അനുമോദിക്കുവാനും അതുവഴി അവരുടെ പ്രവർത്തനങ്ങൾക്ക് നവ ഊർജ്ജം പകരുവാനുമാണ് പുരസ്കാര സമർപ്പണത്തിലൂടെ എബിവിപി ലക്ഷ്യമിടുന്നത്.
യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്കാര വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകൃഷ്ണ പാണ്ഡെ സമൂഹത്തിൽ സമഗ്രമായ പരിവർത്തനം കൊണ്ടുവരാനായി അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തിയാണ്.
ഭാരതത്തിൻ്റെ പുരാഗതിയ്ക്ക് നിർണായക പങ്ക് വഹിക്കേണ്ട കുട്ടികൾ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നത് തടയാനായി അദ്ദേഹം നിരവധി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്.അദ്ദേഹം അനാഥരായ നൂറുകണക്കിന് വിദ്യാർഥികൾക്ക് പഠിക്കാനും , താമസിക്കാനും ഉള്ള സൗകര്യം പ്രദാനം ചെയ്തിട്ടുണ്ട്.കൂടാതെ അശരണരായ വ്യക്തികൾക്ക് തണലൊരുക്കാനും അദ്ദേഹം സ്തുത്യർഹമായ പ്രവർത്തനം നടത്താറുണ്ട്.
സമൂഹത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഉത്തർപ്രദേശിലെ വിവിധ ജയിലുകളിൽ അദ്ദേഹം തടവുശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്.
സാമൂഹിക സേവന രംഗത്തെ അദ്ദേഹത്തിൻ്റെ ശ്രദ്ധയ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രാജ് ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാൻ പുരസ്കാര നിർണയ സമിതി കൺവീനർ പ്രൊഫ മിലിന്ദ് മറാഠെ എന്നിവർ പുരസ്കാര വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകൃഷ്ണ പാണ്ഡെ ക്ക് അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയിരുന്നു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR