ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി ബിജെപി പ്രവർത്തകൻ ആണെന്ന ആരോപണം നിഷേധിച്ച് നേതൃത്വം; ശിവസേന ഉദ്ധവ് വിഭാഗത്തിൽ അംഗം
Kerala, 16 നവംബര്‍ (H.S.) തിരുവനന്തപുരം‌: കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായ
ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി ബിജെപി പ്രവർത്തകൻ ആണെന്ന ആരോപണം നിഷേധിച്ച് നേതൃത്വം; ശിവസേന ഉദ്ധവ് വിഭാഗത്തിൽ അംഗം


Kerala, 16 നവംബര്‍ (H.S.)

തിരുവനന്തപുരം‌: കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു.

ആനന്ദിന്റെ മരണം ദുഃഖകരമാണ്. അവർ ദൗർഭാഗ്യ കരമായ വിഷയങ്ങൾ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ല. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ല. ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ല. ഉദ്ദവ് താക്കറെ ശിവസേനയിൽ ആണ് ആനന്ദ്. അതിന്റെ അംഗത്വം എടുത്തിരുന്നു. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷും മത്സരരംഗത്തുള്ള ആർ ശ്രീലേഖയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ പട്ടികയാണ് പുറത്തിറക്കിയതെന്നും എസ് സുരേഷ് പറഞ്ഞു. രാജീവ്‌ ചന്ദ്ര ശേഖർ നേതാവ് ആയത് അച്ഛന്റെ തണലിൽ അല്ല. രാജീവ്‌ ചന്ദ് ശേഖരിനെ വിമർശിക്കാൻ കെ മുരളീധരൻ 5 ജന്മം ജനിക്കണം. മരിച്ചവരുടെ ശരീരം വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണൻ ഇന്ന് പ്രതികൂട്ടിൽ ആണ്. കെ മുരളീധരൻ ചാരിത്ര്യപ്രസംഗം നടത്തരുതെന്നും ബിജെപി നേതാക്കൾ വിമർശിച്ചു

---------------

Hindusthan Samachar / Roshith K


Latest News