അനീഷ് ജോർജിന്റെ ആത്മഹത്യ ആത്മഹത്യ: നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും.
Kannur, 16 നവംബര്‍ (H.S.) കണ്ണൂർപയ്യന്നൂർ നിയോജക മണ്ഡലം 18 ആം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത്‌ ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റന്റന്റ് മായ ശ്രീ. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണെന്ന് ഒരു വിഭാഗം
ബി എൽ ഒ


Kannur, 16 നവംബര്‍ (H.S.)

കണ്ണൂർപയ്യന്നൂർ നിയോജക മണ്ഡലം 18 ആം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത്‌ ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റന്റന്റ് മായ ശ്രീ. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണെന്ന് ഒരു വിഭാഗം ബി എൽ ഒ മാർ ആരോപിച്ചു.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് BLO മാർ കടുത്ത സമ്മർദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് BLO മാരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്.ഐ.ആർ. നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിക്കുകയാണ്.

ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.

മേൽ സാഹചര്യത്തിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ സംസ്ഥാനത്ത് ബി എൽ ഓ മാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കും.

അതോടൊപ്പം ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും (കലക്ട്രേറ്റ്) പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ എം വി ശശിധരനും, കെ. പി ഗോപകുമാറും അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News